ജീവിതത്തില്‍ മികച്ചൊരു പങ്കാളിക്കായുള്ള തെരച്ചിലിലാണോ നിങ്ങള്‍. എന്നാല്‍ ഏറ്റവും യോജിക്കുന്ന ഓപ്ഷനുകളിലൊന്നാണ് ഓണ്‍ലൈന്‍ ഡേറ്റിങ്. യുഎസിലെ റോച്ചെസ്‌റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റുകള്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്നത്തെ കാലത്ത് മികച്ചൊരു ബന്ധത്തിലേക്ക് നയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മാധ്യമം ഓണ്‍ലൈന്‍ ഡേറ്റിങ്ങാണത്രേ.
സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട് ബന്ധം ആരംഭിക്കുന്നതാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. അതിവേഗം വികസിക്കുന്ന ടെക്‌നോളജിയുടെ കാലത്ത് ഓണ്‍ലൈന്‍ ഡേറ്റിങ്ങിന് ഏറെ പ്രധാന്യമുണ്ട്. ഏറെ അകലത്തിലിരുന്ന് സംസാരിക്കുന്ന പങ്കാളികള്‍ക്ക് മാനസികമായും ശാരീരികമായും മികച്ച രീതിയില്‍ സുഹൃത്തിനെ എത്തിക്കാന്‍ കഴിയുമെന്ന് സൈക്കോളജി പ്രൊഫസറും പഠനസംഘത്തില്‍ അംഗവുമായ ഹാരി റെയ്‌സ്.എന്നാല്‍ ശാസ്ത്രീയ രീതിയിലുള്ള ക്വിസ് പ്രോഗ്രാമുകള്‍ വഴി നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച പങ്കാളിയെ കണ്ടെത്തിത്തരാമെന്ന മാച്ച് മേക്കിങ് സൈറ്റുകളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്നും റെയ്‌സ് പറയുന്നു. ഡേറ്റിങ് സൈറ്റുകള്‍ വഴി ലഭിക്കുന്ന നൂറിലേറെ വരുന്ന പ്രൊപ്പോസലുകള്‍ തങ്ങള്‍ക്ക് ഏറ്റവും യോജിച്ച പങ്കാളിയെത്തന്നെ തെരഞ്ഞുപിടിക്കാനുള്ള ഓപ്ഷന്‍ ഓരോരുത്തര്‍ക്കും നല്‍കുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ വരുമ്പോള്‍ മാനസികമായി ഏറെ യോജിപ്പുള്ള പങ്കാളിയെ ജീവിതത്തിലേക്ക് ലഭിക്കുകയും ചെയ്യും.
ഇന്റര്‍നെറ്റ് ഡേറ്റിങ്ങിനോട് ആദ്യ കാലത്തുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ നേര്‍ത്തുവരുന്നതായും പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഡേറ്റിങ് ഉപയോഗിച്ചുവെന്നും കണക്കുകള്‍.



