Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ മാത്രമെങ്കില്‍ പഠനനിലവാരം മെച്ചം

ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ മാത്രമെങ്കില്‍ പഠനനിലവാരം മെച്ചം

E-mail Print PDF

യൂണിവേഴ്‌സിറ്റി തലത്തില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസുകളില്‍ മികച്ച പഠനനിലവാരമാണെന്ന് പഠന റിപ്പോര്‍ട്ട്. ആണ്‍കുട്ടികള്‍ മാത്രം, പെണ്‍കുട്ടികള്‍ മാത്രം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ളത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ നടത്തിയ വിദഗ്ധ പഠനം അനുസരിച്ച് പെണ്‍കുട്ടികള്‍ മാത്രമുളള ക്ലാസുകളിലാണ് മികച്ച നിലവാരമെന്ന് കണ്ടെത്തി.

സിംഗിള്‍ സെക്‌സ് ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ സുരക്ഷിതത്വം ആത്മവിശ്വാസവും ഉള്ളവരാണെന്നു പഠനം പറയുന്നു. സ്‌കൂള്‍തലത്തില്‍ സിംഗിള്‍ സെക്‌സ് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ ധൈര്യപൂര്‍വം കാര്യങ്ങളെ നേരിടാന്‍ കരുത്തുള്ളവരാണെന്ന് പഠനം വ്യക്തമാക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് എസ്‌ക്‌സിലെ ഡോ. പാട്രിക് നോളന്‍, പ്രഫസര്‍ അലിസണ്‍ ബൂത്ത് എന്നിവര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടികള്‍ മാത്രമുളള ഗ്രൂപ്പില്‍ പെണ്‍കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ 7.5 ശതമാനം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് കണ്ടെത്തിയത്.

അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള ഗ്രൂപ്പായിരുന്നു മികച്ചുനിന്നത്. ശരാശരി 71 ശതമാനം വരെ സ്ഥിരമായി ക്ലാസുകളില്‍ വരുന്നതിന് ഉത്സാഹം കാണിച്ചു.

എന്നാല്‍, ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസില്‍ 63 ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായി ക്ലാസുകളില്‍ എത്തിയത്. പരീക്ഷയിലും ഈ വ്യത്യാസം കാണാമായിരുന്നു. കൂടുതല്‍ സൗഹാര്‍ദ്ദപരമാണ് ക്ലാസ്മുറിയിലെ അന്തരീക്ഷമെന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ബ്ലാക്ക്‌ബോര്‍ഡിലേയ്ക്ക് പോകാനും ഉത്തരം പറയാനും എല്ലാവര്‍ക്കും ഉത്സാഹമാണ്. കൂടുതല്‍ മത്സരാധിഷ്ഠിതമാണ് സിംഗിള്‍ സെക്‌സ് ക്ലാസുകള്‍. സഫോക്കിലെയും എസക്‌സിലെയും 260 ടീനേജുകാരാണ് പഠനത്തില്‍ പങ്കെടുത്തത്.


Tags: girls only, classes, result, better

Share on Myspace