Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health സാംസങ് ഗ്യാലക്സി എസ് 2 ഉടന്‍ വരുന്നു

സാംസങ് ഗ്യാലക്സി എസ് 2 ഉടന്‍ വരുന്നു

E-mail Print PDF

ന്യൂഡല്‍ഹി: ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4 ഐസ്ക്രീം ഉള്‍പ്പെടുത്തിയുള്ള സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ് 2 ഉടന്‍ പുറത്തിറക്കുമെന്നു സാംസങ്.

അടുത്ത വര്‍ഷം ആദ്യം ഇതു വിപണിയില്‍ ലഭിക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം എല്ലാ സ്മാര്‍ട്ട് ഫോണിലും ടാബ്ലെറ്റിലും ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

116 ഗ്രാം ഭാരമുള്ള ഗ്യാലക്‌സി എസ് 2 വിന് 8.49 മില്ലീമീറ്റര്‍ മാത്രമാണ് കനം. 1.2 ജിഗാ ഹെര്‍ട്ട്‌സ് ഡ്യൂവല്‍കോര്‍ ആപ്ലിക്കേഷന്‍ പ്രോസസറാണ് സാംസങ് ഗ്യാലക്‌സി എസ് 2 വിന് കരുത്ത് പകരുന്നത്.

മികച്ച 3ഡി അനുഭവം സാധ്യമാകുന്നതിനൊപ്പം 4 ജി നിലവാരത്തിലുള്ള  അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങളും മള്‍ട്ടി ടാസ്‌കിങും ഗ്യാലക്‌സി എസ് 2 വില്‍ സാധ്യമാകും.

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രീഡാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.ഫുള്‍ എച്ച്ഡി വീഡിയോ പ്ലേബാക്കും റിേക്കാര്‍ഡിങും ഗ്യാലക്പിക്‌സല്‍ റിയര്‍ കാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട്
കാമറയും ഗ്യാലക്‌സി എസ് 2 വിനുണ്ട്. മെമ്മറി 16 ജിബി. 32,890 രൂപയാണ് സാംസങ് ഗ്യാലക്‌സി എസ് 2 വിന്റെ വില.


Tags: Samsung GALAXY S II, india, samsung

Share on Myspace