Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health ഗൂഗിള്‍ തേടിയത് കത്രീനയെ

ഗൂഗിള്‍ തേടിയത് കത്രീനയെ

E-mail Print PDF

മുംബൈ: ഗൂഗിളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ ആളുകള്‍ തെരഞ്ഞത് കത്രീന കൈഫിനെ. യാഹൂ സെര്‍ച്ചിലും ഫേസ്ബുക്കിലും നിറഞ്ഞുനിന്നത് അന്നാ ഹസാരെയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ഇത്തവണയും കത്രീനയ്‌ക്കൊപ്പമായിരുന്നു.

2011ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തിയാണ് കത്രീന കൈഫ്. ലോക്പാല്‍ ബില്ലിനായി രാംലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തി പ്രശസ്തനായ അന്നാ ഹസാരെയാണ് രണ്ടാമത്. 2010ലും

കത്രീന കൈഫ് തന്നെയായിരുന്നു ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയത്.

അതേസമയം അതിവേഗം പ്രശസ്തനായ വ്യക്തി എന്ന വിഭാഗത്തില്‍ അന്നാ ഹസാരെയാണ് ഒന്നാമതെത്തിയത്. നഗ്‌നയാകല്‍ വിവാദത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ, പൂനം പാണ്ഡെയാണ് ഈ വിഭാഗത്തില്‍ രണ്ടാമത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ലോക്പാല്‍ ബില്‍ എന്നിവയാണ് നിറഞ്ഞുനിന്ന വിഷയങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ഏറ്റവുമധികം തെരയപ്പെട്ട കായിക മേള ലോകകപ്പ് ക്രിക്കറ്റ്2011 ആണ്. അതുപോലെ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട കായിക താരം ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ്.

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തെരയപ്പെട്ട ഓണ്‍ലൈന്‍ സൈറ്റ് ഫേസ്ബുക്കാണ്. ഗൂഗിളിന്റെ എതിരാളികളായ ഫേസ്ബുക്ക് ഈ പട്ടികയില്‍ ഒന്നാമതെത്തി എന്നത് ശ്രദ്ധേയമാണ്. ഗൂഗിളിന്റെ വീഡിയോഷെയറിംഗ് സൈറ്റായ യൂട്യൂബ് ഈ പട്ടികയില്‍ രണ്ടാമതെത്തി.

ഇന്റര്‍നെറ്റ് സെര്‍ച്ചിംഗില്‍ വന്‍മാറ്റങ്ങള്‍ വന്നതായും ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ന്ന് പുറത്തുള്ളവരാണ് കൂടുതലും സെര്‍ച്ചിംഗ് നടത്തിയത്. 70 ശതമാനത്തോളം പേരാണ് മെട്രോ നഗരങ്ങള്‍ക്ക് പുറത്തുനിന്ന് സെര്‍ച്ചിംഗ് നടത്തിയത്.

രാജ്യത്താകമാനമായി ത്രീജി, മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവയുടെ വ്യാപനമാണ് ഗ്രാമങ്ങളില്‍പ്പോലും ഗൂഗിള്‍ സെര്‍ച്ചിംഗ് കൂടുതല്‍ ജനപ്രിയമാകാന്‍ കാരണം.



Tags: google search, Katreena kaif, people

 

Share on Myspace