Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health പുതിയ നെറ്റ് തരംഗമായി സെക്സ് സൈറ്റ്

പുതിയ നെറ്റ് തരംഗമായി സെക്സ് സൈറ്റ്

E-mail Print PDF

ലണ്ടന്‍: സെക്‌സിനായി സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ബദൂ വളരെ വേഗത്തില്‍ പ്രചാരം നേടുന്നു. 130 മില്യണ്‍ വരിക്കാറുള്ള സൈറ്റ് ഇപ്പോള്‍ ലോകത്തെ നാലാമത്തെ വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ആണ്.

യു.കെയില്‍ ഇതിന് ഒരു മില്യണ്‍ വരിക്കാറുണ്ടത്രേ. 'പുതിയ ആള്‍ക്കാരെ കണ്ടെത്താന്‍ സഹായിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൈറ്റ്'  എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സാധാരണ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ എന്നപോലെ ഇതില്‍ അംഗത്വം നേടാം. ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു പോലും ഇതിലേക്ക് അംഗത്വം നേടാമെന്ന

സൗകര്യമുണ്ട്.

അംഗങ്ങളായ 85,000 ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 30 % പേര്‍ ഇതുവഴി പുതിയ ബന്ധങ്ങളുണ്ടായെന്നു സമ്മതിച്ചിട്ടുണ്ട്. ദിവസവും 125,000 പുതിയ അംഗങ്ങള്‍ ചേരുന്നുവെന്നാണ് കമ്പനിയുടെ കണക്ക്.

51 മില്യണ്‍ യൂസര്‍മാര്‍ ഇതിന്റെ സര്‍വീസ് ഓരോ മാസവും നേടുന്നു. എന്നാല്‍, ഇതില്‍ അംഗമായവരുടെ ഇമെയില്‍ വിലാസം പരസ്യമായിരിക്കുമെന്നതാണ് ഒരു കുഴപ്പം. ഇതുമൂലം ആരൊക്കെയാണ് ഇതിന്റെ സഹായം തേടുന്നതെന്ന് ബന്ധുക്കള്‍ക്കും പങ്കാളികള്‍ക്കും പെട്ടെന്നു മനസിലാക്കാവുന്നതാണെന്നത് പോരായ്മയായി ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ഏറ്റവും അധികം വിസിറ്റര്‍മാര്‍ ഉള്ള 65 വെബ്‌സൈറ്റുകളില്‍ ഒന്നാണ് ബദൂ. ഇന്തോനീഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ഏറ്റവും ഹിറ്റ് ആയിരിക്കുന്നത്. ഓരോ രാജ്യത്തിനും പറ്റിയ രീതിയില്‍ അതില്‍ മാറ്റം വരുത്തിയിരിക്കുന്നു.

ഉദാഹരണത്തിന് യു.കെയില്‍ ഇത് സാധാരണ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് പോലെയേ തോന്നൂ. 180 രാജ്യങ്ങളിലായി 30 ഭാഷകളിലാണ് ഇത് ലഭ്യമാകുന്നത്. ഇതില്‍ പണം നല്കി പ്രീമിയം അംഗങ്ങളാകുന്നവര്‍ക്ക് കൂടൂതല്‍ പേരെ പരിചയപ്പെടാന്‍ സഹായിക്കുന്ന സംവിധാനങ്ങളുമുണ്ട്.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ റഷ്യക്കാരനായ ആന്ദ്രേ ആന്ദ്രീവ് ആണ് ഇതു സ്ഥാപിച്ചത്. ഇന്റര്‍നെറ്റില്‍ വിജയിച്ച സംരംഭങ്ങളായ സ്‌പൈലോഗ്, ബിഗണ്‍, മംബ എന്നിവയുടെ സ്ഥാപകനാണ് ആന്ദ്രേ.

 

 

Tags: badoo.com, popularrity

Share on Myspace