ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണിന്റെ പു തിയ മോഡല്‍ ഐഫോണ്‍ 4 എസ് നവംബര്‍ 25 ന് ഇന്ത്യയില്‍ പുറത്തിറക്കും. 16 ജിബി മോഡലിനു 44,500 രൂപയും 32 ജിബിക്കു 50,900 രൂപയുമാണു വില.
64 ജിബി മോഡലിന്‍റെ വില പ്രഖ്യാപിച്ചിട്ടില്ല. വെബ്സൈറ്റ് വഴി നവംബര്‍ 24 വരെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ഫോണ്‍ വാങ്ങുന്ന സമയത്തു മുഴുവന്‍ പണവും നല്‍കിയാല്‍ മതിയാകും. ഇന്ത്യയില്‍ ബീറ്റലാണ് ഐഫോണ്‍ വിതരണക്കാര്‍. എന്നാല്‍ ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ സെര്‍ച്ച് സംവിധാനം
"സിരി' ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.
പാശ്ചാത്യ ഉച്ചാരണം മാത്രമെ സിരിയില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഇന്ത്യക്കാരുടെ ഇംഗ്ലിഷ് ഉച്ചാരണം വഴി സിരി പ്രവര്‍ത്തിക്കില്ല. ഇക്കാരണത്താല്‍ സിരിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നാണ് ഇവരുടെ ആശങ്ക.
Tags: apple i4s, november 25



