ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പിസി ടാബ്ലെറ്റ് ആകാശിന്‍റെ ബുക്കിങ് മൂന്നു ലക്ഷം കടന്നു. അടുത്ത മാസമാണ് ആകാശ് പൊതുവിപണിയില്‍ ലഭ്യമായി തുടങ്ങുക.
യുകെ ആസ്ഥാനമായ ഡേറ്റവിന്‍ഡ് എന്ന കമ്പനിയാണു ടാബ്ലെറ്റ് നിര്‍മിച്ചത്. സ്കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയായിരുന്നു ഇതിന്‍റെ നിര്‍മാണം. മുന്‍കൂര്‍ പണം വാങ്ങാതെയാണു ബുക്കിങ്. മൂവായിരം രൂപയാണ് ആകാശിന്‍റെ വില.
ആകാശിന്‍റെ നെറ്റ് വര്‍ക്കിങ് ഓപ്പറേറ്ററായി എയര്‍സെല്ലിനെ തെരഞ്ഞെടുത്തുവെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാരിന്‍റെ നാഷണല്‍ മിഷന്‍ ഫൊര്‍ എജ്യുക്കേഷന്‍ വഴി പതിനായിരം ടാബ്ലെറ്റുകളാണു വിതരണം ചെയ്യുന്നത്.
ആകാശിന്‍റെ പുതിയ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നു കമ്പനി. 700 മെഗാഹെട്സ് പ്രൊസസറാകും ഇതില്‍ ഉപയോഗിക്കുക. മെക്സിക്കോ, ശ്രീലങ്ക, ഈജിപ്റ്റ്, തായ് ലന്‍ഡ്, ബ്രസില്‍, ബംഗ്ലാദേശ് എന്നീ സര്‍ക്കാരും പദ്ധതിയില്‍ അംഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു കമ്പനി വക്താവ്.
Tags: aakash tablet, booking, 3 Lakh



