സംവിധായകര്‍ നടന്മാരെ തേടി നടക്കേണ്ട. സ്വപ്‌നം കണ്ടാല്‍ മതി! ജര്‍മ്മനിയിലെ മ്യൂണിക് മാക്‌സ് പ്ലാങ്ക് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് സ്വപ്‌നങ്ങള്‍ റെക്കോഡ് ചെയ്യാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത് . കമ്പ്യൂട്ടറുകളുടെ സഹായത്തോടെയുളള ഗവേഷണമാണ് പുരോഗമിക്കുന്നത് . കാണുന്ന സ്വപ്‌നങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കാമത്രേ. ബ്രയിന്‍ സ്‌കാനറുകളാണ് സ്വപ്‌നങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുക. എംആര്‍ഐ സ്‌കാനും infrared spectroscopy ഉം ഉപയോഗിച്ച് ആറു പേരെയാണ് നിരീക്ഷിച്ചത് .
സ്വപ്‌നാവസ്‌ഥയെ മൈക്കിള്‍ സിസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷിച്ചത് . സ്വപ്‌നം പകര്‍ത്തുക എന്ന ലക്ഷ്യത്തില്‍ തങ്ങളെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. tags : dream,record



