Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special health ലോകത്തിലെ 20 കരുത്തരില്‍ സോണിയയും മന്‍മോഹനും

ലോകത്തിലെ 20 കരുത്തരില്‍ സോണിയയും മന്‍മോഹനും

E-mail Print PDF

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കരുത്തരായ എഴുപതു പേരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ ഒന്നാമത്. ഒസാമ ബിന്‍ ലാദനും മുവമ്മര്‍ ഗദ്ദാഫിക്കും എതിരേ നേടിയ വിജയമാണ് ഒബാമയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് സോണിയാ ഗാന്ധി. മന്‍മോഹന്‍സിംഗ് പത്തൊമ്പതാമതാണ്.
രണ്ടുവട്ടം പ്രധാനമന്ത്രിപദം നിരസിക്കുകയും അവസരം മന്‍മോഹന്‍ സിംഗിനു വിട്ടുകൊടുക്കുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകയെന്നാണു ഫോബ്‌സ് മാഗസിന്‍ സോണിയയെ വിശേഷിപ്പിക്കുന്നത്. കേംബ്രിഡ്ജിലും ഓക്‌സ്ഫഡിലും വിദ്യാഭ്യാസം നേടിയ അഴിമതിരഹിതനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്നാണു മന്‍മോഹന്‍ സിംഗിനെ മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ പ്രധാനമന്ത്രി വഌഡിമര്‍ പുടിനാണു രണ്ടാം സ്ഥാനത്ത്. മുമ്പ് കരുത്തരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് പ്രസിഡന്റ് ഹു ജിന്റാവോ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപെ്പട്ടു.

 

tags:  manmohan, sonia, prime minister

Share on Myspace