മൂത്തകുന്നത്ത് ട്രെയിനിംഗ് കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. എറണാകുളത്തുണ്ടായിരുന്ന അന്നത്തെ ഒരു സുഹൃത്ത് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുക മാത്രമല്‌ള, പെണ്ണുകാണാന്‍ ചില വീടുകളില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. യോഗ്യതയുള്ള ഒരവിവാഹിതന്‍ എന്ന നിലയില്‍ അടുത്തവരെല്‌ളാം ഒരു കടമയെന്ന മട്ടില്‍ വിവാഹപ്രേരണ നടത്തുക നമ്മുടെ ഒരു നാട്ടുപതിവാണലേ്‌ളാ. ഇതിന്റെയൊക്കെ നടുവില്‍പെ്പട്ട് ഞാനും അല്പമൊന്നു വഴങ്ങിപേ്പായി.അങ്ങനെ തെക്ക് കുറെയകലെ ഒരു വീട്ടില്‍ ചെന്നിരുന്നു. ആ പെണ്‍കുട്ടിയെ നേരത്തെ ട്രെയിനിംഗ് കോളജില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കണ്ട് പരിചയപെ്പട്ടിരുന്നു. ബുദ്ധിപൂര്‍വകമെന്നു പറയാന്‍ പറ്റിലെ്‌ളങ്കിലും കുറച്ചു കത്തുകള്‍ അവര്‍ക്ക് എഴുതുകയും ചെയ്തിരുന്നു. ദൈവം മറിച്ചു കരുതിയതു കൊണ്ടാവാം എനിക്ക് ആ പെണ്‍കുട്ടിയെപ്പറ്റി നല്‌ളതല്‌ളാത്ത ഒരു നീണ്ട കത്ത് കിട്ടുകയുണ്ടായി. അതില്‍തട്ടി വിവാഹനിശ്ചയം തകര്‍ന്നു.
എഴുത്തെഴുതിയ ആളിന് ഞാന്‍ ഒരു കത്തയച്ചപേ്പാള്‍ പറഞ്ഞതിനെല്‌ളാം തെളിവു തരാമെന്നു പറഞ്ഞുകൊണ്ടുള്ള ഒരു മറുപടിയാണ് ലഭിച്ചത്. കത്തില്‍ എഴുതിയ കാര്യങ്ങള്‍ വാസ്തവമാണോ എന്നന്വേഷിച്ച് സത്യം കണ്ടുപിടിക്കാന്‍ എനിക്കു നിര്‍വാഹമില്‌ളലേ്‌ളാ.
യുവതിയുടെ നിലയില്‍നിന്നു നോക്കിയാല്‍ ഇതു വേദനിപ്പിക്കുന്ന ഒരു ദുര്‍വിധിയാകും. പക്ഷേ, എന്നില്‍ രക്ഷപെ്പട്ടു എന്ന തോന്നലാണ് ഉണ്ടായത്. ഇന്ന് അത് ശക്തിപെ്പട്ടിരിക്കുകയാണ്. ആ കഥയും പറയാം.
ആ അദ്ധ്യായം അവസാനിച്ചെന്നാണ് ഞാന്‍ ശുദ്ധഗതിയില്‍ വിശ്വസിച്ചുപോയത്. പക്ഷേ, നളനു പുഷ്‌കരനോട് ചൂതുകളിച്ചപേ്പാള്‍ പകിടയില്‍ കലിദ്വാപരന്മാര്‍ കയറിക്കൂടി നളനെ തോല്പിച്ചതുപോലെ, മുന്‍പു പറഞ്ഞ എറണാകുളം സുഹൃത്ത് ഈ കുഴപ്പത്തിനുള്ളില്‍ കടന്നുകൂടി എന്നെ ഒരധമനാക്കി കാണിക്കാന്‍ എന്തെല്‌ളാം ഗൂഡതന്ത്രങ്ങള്‍ ചെയ്യാമോ അവയെല്‌ളാം ചെയ്യുകയുണ്ടായി.
അദ്ദേഹം ആ സ്ത്രീയുടെ പക്കല്‍ നിന്ന് ആ കത്തുകളെല്‌ളാം ഏറ്റുവാങ്ങി പൊതിഞ്ഞുകെട്ടി എഴുത്തുകാരടക്കം നാട്ടില്‍ പ്രമാണിമാരായ സര്‍വരെയും ചെന്നുകണ്ട് പൊതിയഴിച്ചുകാട്ടി എന്നെ നിസ്‌തേജനാക്കാന്‍ അടവു പതിനെട്ടും നടത്തി. വ്യക്തികളെ അപകീര്‍ത്തിപെ്പടുത്തുന്ന ഒരു കുപ്രസിദ്ധ പത്രത്തില്‍ ചില കത്തുകള്‍ പ്രസിദ്ധീകരിച്ചെന്നും കേട്ടു.
ഈ ആഭിചാരപ്പണികളെല്‌ളാം നടത്തിയിട്ടും ശത്രുവിന് ഒരു പരിക്കും പറ്റിയിലെ്‌ളന്നു കണ്ട പ്രതികാരമൂര്‍ത്തികള്‍ രണ്ടു പേരും ഇതിനിടെ അവസാനകൈയായി ചില മാരകപ്രയോഗങ്ങള്‍ നടത്തി. ഭഗ്‌നപ്രേമംകൊണ്ട് വിഷാദിച്ചുകഴിയുന്ന തരുണിയും പകിടയ്ക്കുള്ളിലെ കലിയും ടിവി ചാനലില്‍ പ്രത്യക്ഷപെ്പട്ട് സത്യം പറയുന്നതിന്റെ ആര്‍ജ്ജവം അഭിനയിച്ച് പലതും പറഞ്ഞു.
പക്ഷേ, അഴീക്കോട് ഇതൊന്നും കൂട്ടാക്കാതെ ശതാഭിഷിക്തനായി. ഇത്ര കടുത്ത പകയോടെ എന്നെ കൂട്ടുകാരനൊപ്പം വേട്ടയാടുന്ന ഈ തന്വംഗിയെ പാണിഗ്രഹണം ചെയ്തുപോയിരുന്നെങ്കില്‍ ശതാഭിഷേകം വരെ ആള്‍ എത്തുമോ എന്ന കാര്യം ചിന്ത്യമാണ്.
- സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയിലെ സ്ത്രീ എന്റെ ജീവിതത്തില്‍ എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു ഭാഗമാണിത്.
Tags: Azhikode, sukumar Azhikode, orator, thatwamasi, kerala



