Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature 72 ന്റെ നിറവില്‍ യേശുദാസ്

72 ന്റെ നിറവില്‍ യേശുദാസ്

E-mail Print PDF

ഡോ. കെ.ജെ. യേശുദാസിന് ഇന്ന് 72ാം പിറന്നാള്‍. പതിവുപോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണു ഗാനഗന്ധര്‍വന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍. രാവിലെ ഏഴരയോടെ ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവരോടൊപ്പം അദ്ദേഹം ദേവീ സന്ദര്‍ശനം നടത്തി. അതിനു ശേഷം സരസ്വതീ മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. 72 കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതാര്‍ച്ചനയാണ് ഇത്തവണത്തെ സവിശേഷത. നൂറു കണക്കിനു കുട്ടികള്‍ യേശുദാസില്‍ നിന്ന് ആദ്യക്ഷരം കുറിക്കാന്‍ എത്തിയിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ അറിയപ്പെടുന്ന പാട്ടുകാരനായ അഗസ്റ്റിന്‍ ജോസഫിന്‍റെ മകന്‍ കാട്ടാശേരി ജോസഫ് യേശുദാസ് കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണു സംഗീത ലോകത്തു ചുവടുറപ്പിച്ചത്. വിവിധ ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങള്‍. രാജ്യാന്തര പുരസ്കാരങ്ങളടക്കം ബഹുമതികളും നിരവധി. അഞ്ചു പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന ഈ സംഗീത സപര്യ മലയാളികളുടെ കാതുകള്‍ക്ക് ഇന്നും പ്രണയവും ഭക്തിയും വാത്സല്യവും വിരഹവും നിറഞ്ഞ അനുഭൂതി പകരുന്നു. യേശുദാസിന്റെ ജന്മദിനാഘോഷം
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവപ്രതീതിയാണ്‌ ഉളവാക്കുന്നത്‌. പുലര്‍ച്ചെ മുതല്‍ സംഗീതാരാധകര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരിക്കുകയാണ്‌.

ഇന്നലെ കുടുംബസമേതം കൊല്ലൂരിലെത്തിയ യേശുദാസ്‌ വൈകിട്ട്‌ ആറരയോടെ ക്ഷേത്രദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചു മണിയോടെ സരസ്വതി മണ്ഡപത്തില്‍ കാഞ്ഞങ്ങാട്‌ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ച നടന്നു.

Share on Myspace