കൊച്ചി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഇനത്തില്‍ കെട്ടിവച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി എന്ന കപ്പലിന് കൊച്ചി തുറമുഖം വിട്ടുപോകാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ലഭിക്കുന്നത് വരെ കപ്പലിനെ പോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറ ജലസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബാങ്ക് ഗ്യാരന്റി നല്‍കാത്ത പക്ഷം കപ്പലിനെ പോകാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
Tags: Kerala High court, Condition, release the, Italian ship



