തിരുകേശ വിവാദം: ആര്‍ക്കും ചര്‍ച്ച ചെയ്യാമെന്ന് വി.എസ്കൊച്ചി: പ്രവാചകന്റെ മുടിയല്ല,, വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ആ വാക്കുകള്‍ അനുസരിക്കാനും പ്രാവര്‍ത്തികമാക്കാനാണ് മതപണ്ഡിതന്മാര്‍ ശ്രമിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ രണ്ടും മാലിന്യ (ബോഡി വേസ്റ്റു) മാണ്. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് തങ്ങള്‍ എതിരല്ലെന്നും പിണറായി പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിരുകേശ വിവാദത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകന്റെ മുടി കത്തുമെന്നു പറയുന്നതു മതവിരുദ്ധമല്ല. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പാക്കാനുമാണു വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്ന് സി.പി.എമ്മിന് നിര്‍ബന്ധമില്ല. ഇത്തരം കാര്യങ്ങളില്‍ സി.പി.എം ഇടപെട്ടിട്ടുമില്ല. പ്രവാചകന്റെ വാക്കുകള്‍ നടപ്പാക്കപ്പെടുന്നുണ്ടോയെന്ന എന്നതു സംബന്ധിച്ച കാര്യത്തിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
“മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്നു നമുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഒരു കൂട്ടരുടെ അവകാശ വാദം’ എന്നു വടകരയില്‍ നടന്ന സെമിനാറില്‍ പിണറായി പറഞ്ഞതാണു വിവാദമായത്. രാഷ്ട്രീയക്കാര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നായിരുന്നു ഇതിനു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നല്‍കിയ മറുപടി.
പാമോയില്‍ കേസില്‍ സര്‍ക്കാര്‍ ജഡ്ജിയെ അപമാനിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനുളള നടപടി യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരുകേശ വിവാദം: ആര്‍ക്കും ചര്‍ച്ച ചെയ്യാമെന്ന് വി.എസ്
കോഴിക്കോട്: തിരുകേശ വിവാദം ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ പ്രതികരിച്ചതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുകയെന്നതു പൗരാവകാശമാണെന്നും വി.എസ് പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ പൗരാവകാശം കാന്തപുരത്തിന്റെ പ്രസ്‌താവന കൊണ്ട് ഇല്ലാതാകുന്നില്ല. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തെയും വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. തിരുകേശ വിവാദം സംബന്ധിച്ച് കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടവിധം ക്ഷണിക്കാത്തതിനാലാണ് കഞ്ചിക്കോട് കോച്ച് ഫാക്‌ടറിയുടെ ഉദ്ഘാടനത്തിന് പോകേണ്ടെന്ന് തീരുമാനിച്ചത്. പി.ആര്‍.ഓ എന്ന പേരില്‍ ഏതോ ഒരുദ്യോഗസ്ഥന്‍ തന്നെ ക്ഷണിച്ചു.
അല്ലാതെ മുഖ്യമന്ത്രിയോ കേന്ദ്ര മന്ത്രിയോ ക്ഷണിച്ചിട്ടില്ല. കേരളത്തെ വഞ്ചിക്കുന്ന സംരംഭത്തിനു കൂട്ടുനില്‍ക്കുന്നത് അപമാനകരമാണ്.
സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്തല്ല ഇപ്പോള്‍ ഉദ്ഘാടനം നടക്കുന്നത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് അനുവദിച്ചതു 5,000 പേര്‍ക്കു തൊഴില്‍ നല്‍കാവുന്ന ഫാക്റ്ററിയായിരുന്നു. കൂടാതെ 5,000 കോടിയില്‍പരം മുതല്‍ മുടക്കുന്ന പദ്ധതിയായിരുന്നു.
ഇപ്പോള്‍ അത് 500 കോടിയാക്കി താഴ്ത്തി. കൂടാതെ 500 പേര്‍ക്കു മാത്രമേ തൊഴില്‍ ഉറപ്പാക്കുന്നുളളൂവെന്നും വി.എസ് പറഞ്ഞു.



