Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News ഈരാറ്റുപേട്ടയില്‍ മിനിബസ്‌ കൊക്കയില്‍ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു

ഈരാറ്റുപേട്ടയില്‍ മിനിബസ്‌ കൊക്കയില്‍ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു

E-mail Print PDF

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വെള്ളികുളത്ത്‌ മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. പത്ത് പേര്‍ക്ക്‌ പരിക്കേറ്റു. ആലപ്പുഴ മുഹമ്മ സ്വദേശികളായ വാദ്യസംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. പീരുമേട്ടില്‍ നിന്ന്‌ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുമാറ്റി. നിസാരപരിക്കുളളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോഡില്‍നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. ബസില്‍ 24 പേര്‍ ഉണ്ടായിരുന്നു.

പുള്ളിത്താനത്ത് ശിവരാത്രി ആഘോഷം കഴിഞ്ഞ് മുഹമ്മയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ രാവിലെ 8.30നാണ് അപകടമുണ്ടായത്.
നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ബ്രേക്ക് നഷ്ടപ്പെട്ട വാഹനം 1500 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. മരങ്ങളില്‍ ഇടിച്ചു തകര്‍ന്ന വാഹനം രണ്ടു കഷണങ്ങളായി ചിതറിയതായി ദൃക്സാക്ഷികള്‍. സഞ്ചാരികള്‍ വിവിധയിടങ്ങളില്‍ വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായി.എല്ലാവരെയും കണ്ടെത്തി. പരുക്കേറ്റവരെ പാല, ഈരാറ്റുപേട്ട ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്നു സൂചന.

അതേസമയം തിരുവല്ല മനക്കച്ചിറയില്‍ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ടിപ്പറിലിച്ചു നാലു കുട്ടികള്‍ക്കു പരുക്ക്. നിക്കോള്‍സന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ പുഷ്പഗിരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുളളതല്ലെന്നു ഡോക്റ്റര്‍മാര്‍.

Share on Myspace