Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍

E-mail Print PDF

ഇന്നു യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍
ഏഴിടത്ത് നിരോധനാജ്ഞ


കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തു മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം അരിയില്‍ സ്വദേശി ഷുക്കൂര്‍ ആണു മരിച്ചത്. വെട്ടേറ്റ മറ്റു രണ്ടു പേര്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങളായി മേഖലയില്‍ സിപിഎം-മുസ് ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ വാഹനത്തിനു നേരേ കല്ലേറ് ഉണ്ടായി. സംഭവത്തെത്തുടര്‍ന്നു മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

ഇന്നു യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍ കണ്ണപുരത്തു മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനു നേരേ കല്ലേറ് ഉണ്ടായതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏഴിടത്ത് നിരോധനാജ്ഞ

സി.പി.എം-_ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ഏഴിടങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂര്‍ ടൗണ്‍, സിറ്റി, വളപട്ടണം, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Share on Myspace