Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News കിംഗ്ഫിഷറിന് സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

കിംഗ്ഫിഷറിന് സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

E-mail Print PDF

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ സി.ഇ.ഒ സഞ്ജയ് അഗര്‍വാളിനോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും നാളെ നേരിട്ട് ഹാജാരാകാന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.

വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ കാരണം വിശദീകരിക്കാനും ഇവരോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും 20ഓളം വിമാനങ്ങള്‍ കിംഗ്ഫിഷര്‍ റദ്ദാക്കിയിരുന്നു.

അതേസമയം കിംഗ്ഫിഷറിന് സാമ്പത്തിക പാക്കേജ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.

കിംഗ്ഫിഷറിന്റെ പ്രതിസന്ധിയെ കുറിച്ച് ഡി.ജി.സി.എ അന്വേഷിച്ച് വരികയാണെന്നും മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും അജിത് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇതേസമയം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ എല്ലാം അറ്റകുറ്റപണി നടത്തുന്നതിനാലാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതെന്നാണ് കിംഗ്ഫിഷറിന്റെ വാദം.

മൂന്നോ നാലോ ദിവസം കൂടി ഈ അവസ്ഥ തുടര്‍ന്നേക്കുമെന്നും കമ്പനി അറിയിച്ചു. കിംഗ്ഫിഷറിന് മാത്രമല്ല എയര്‍ ഇന്ത്യയ്ക്കും മറ്റു വിമാന കമ്പനികള്‍ക്കും ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ വിശദീകരിച്ചു.

കിംഗ്ഫിഷറിന്റെ ഏതെങ്കിലും യൂണിറ്റ് അടച്ചു പൂട്ടാനുള്ള യാതൊരു നീക്കവും ഇല്ലെന്നും കമ്പനി പറഞ്ഞു.

 

Tags: king fisher, CEO, delhi

Share on Myspace