Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പ് ആരംഭിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പ് ആരംഭിച്ചു

E-mail Print PDF
  • മൂല്യനിര്‍ണയം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നുള്ള കണക്കെടുപ്പ് ആരംഭിച്ചു. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനകത്ത്  കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്.

നിത്യാദി അറകളിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പാണ് ആദ്യം തുടങ്ങിയത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്
ദ്ധസമിതി അംഗങ്ങളും പുരാവസ്തു വിദഗ്ദ്ധരും രാവിലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

രാവിലെ പത്ത് മണിയോടെയാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. കേ്‌ളാസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തില്‍ ഇ, എഫ് നിലവറകളിലെ മൂല്യനിര്‍ണയം ആരംഭിച്ചു.

കണക്കെടുപ്പിനു ശേഷം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക. മൂല്യനിര്‍ണയം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണു കണക്കെടുപ്പു നടക്കുക.

 

Tags: assessment, treasures, sree padmanabha swamy temple

Share on Myspace