തൃശൂര്‍: കുന്നംകുളം മരുതുംകോടില്‍ ഇടഞ്ഞ ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. കീഴങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് രാവിലെ 7.30 ഓടെ പോര്‍ക്കുളം പള്ളിക്കുന്നില്‍ നിന്ന് വിരണ്ടോടിയത്. പഴഞ്ഞി ചിറവരമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിനു കൊണ്ടുപോകവെ ആനയുടെ മേല്‍ വാഹനമിടിച്ചതാണ് ഇടയാന്‍ കാരണം.
പാറമ്പാടം കുരിശുപള്ളിക്കടുത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കയറിയ ആനയുടെ ആക്രമണത്തിനിരയായ സൈമണാണ് മരിച്ചത്.
വിരണ്ടോടുന്നതിനിടെ ഒരു ബൈക്ക് യാത്രക്കാരനെയും കുത്തി. തുടര്‍ന്ന് അയ്യമ്പറമ്പിലത്തെിയ ആന കുറേ വീടുകള്‍ക്ക് നാശം വരുത്തി. ചിറാട്ട് അബ്ദുല്ലക്കുട്ടയുടെ വീടിന്‍്റെ പിന്‍ ഭാഗം പൂര്‍ണമായും തകര്‍ത്തു . പന്നിത്തടം കോണ്‍കോഡ് സ്കുളിനും ആന നാശം വരുത്തി. ചിറമനങ്ങാട്ടത്തെിയ ആന 15 കിലോമീറ്ററോളം ഓടി.
Tags: violent tusker, konnamkulam



