മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിന് നേട്ടം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും മികച്ച വിജയം നേടി. മുംബൈ- താനെ നഗരസഭകളിലെ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, താനെ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ശിവസേന--_ബി.ജെ.പി_ആര്‍.പി.ഐ. സഖ്യം നേടിയത്. എം.എന്‍.എസ്. സ്വന്തം നിലയ്ക്കാണ് മത്സരിച്ചതെങ്കിലും ശിവസേന സഖ്യവുമായി അധികാരം പങ്കിടുമെന്നാണ് സൂചന. മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലാണ് എം.എന്‍.എസ്. നേട്ടമുണ്ടാക്കിയത്. 107 സീറ്റു നേടിയ ശിവസേനാ സഖ്യമാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 114 മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രാജ് താക്കറെയുടെ എം.എന്‍.എസിന് 29 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 54 ഉം എന്‍.സി.പി. 13 സീറ്റ് വീതം നേടി.
അതേസമയം പുണെ നഗരസഭയില്‍ എന്‍.സി.പി. അധികാരം നിലനിര്‍ത്താനാണ് സാധ്യത. താനെയില്‍ ശിവസേനാ സഖ്യം 62 സീറ്റ് നേടി. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 52 സീറ്റും എം.എന്‍.എസ്. ഏഴും മറ്റുള്ളവര്‍ ഒമ്പതും സീറ്റ് നേടി.
അക്കോളയില്‍ കോണ്‍ഗ്രസ് സഖ്യം 23 ഉം ശിവസേനാ സഖ്യം 26 ഉം എം.എന്‍.എസ്. ഒന്നും സ്വതന്ത്രര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ 23 സീറ്റും നേടി. അമരാവതിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനാണ് നേട്ടം. ഇവിടെ 43 സീറ്റില്‍ അവര്‍ ജയിച്ചപ്പോള്‍ ശിവസേനാ സഖ്യം 19 സീറ്റ് നേടി. പിഞ്ച് വാഡയില്‍ എന്‍.സി.പി. നേട്ടമുണ്ടാക്കി.
നാഗ്‌പൂരില്‍ ബി.ജെ.പി 14 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏഴിലൊതുങ്ങി. എന്‍.സി.പി, ശിവസേന, എം.എന്‍.എസ്, ബി.എസ്.പി ഓരോ സീറ്റു വീതം നേടിയപ്പോള്‍ രണ്ട് സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
നാസികില്‍ എം.എന്‍.എസ് ആറ് സീറ്റിലും എന്‍.സി.പി, ബി.ജെ.പിയും എന്നിവ അഞ്ചു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ഫലം പ്രഖ്യാപിച്ച രണ്ടു സീറ്റില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്. പൂനെയില്‍ എന്‍.സി.പിയുടെ മേയര്‍ മോഹന്‍സിംഗ് രാജ്‌പാല്‍ ബി.ജെ.പിയോട് പരാജയപ്പെട്ടു.
കോണ്‍ഗ്രസ്-_എന്‍.സി.പി സഖ്യം ബാല്‍ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ തൂത്തെറിയുമെന്ന് കരുതിയിരുന്നെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. 114 സീറ്റാണ് ഭരണത്തിലേറാന്‍ വേണ്ടത്.
Tags: Shivsena,BJP, congess, n.c.p, alliance, Mumbai election



