തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയുമായ കെ.സി. റോസക്കുട്ടി വനിതാ കമീഷന്‍ അധ്യക്ഷയാകും. ജസ്റ്റിസ് ശ്രീദേവി ചെയര്‍പേഴ്സണായി നിലവിലുള്ള വനിതാ കമീഷന്‍െറ കാലാവധി മാര്‍ച്ച് രണ്ടിന് അവസാനിക്കും.
തിരുവനന്തപുരത്ത് വ്യാഴാഴ്ച ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയാണ് റോസക്കുട്ടിയുടെ പേര്
വെളിപ്പെടുത്തിയത്. സുഗതകുമാരി, എം. കമലം, ജസ്റ്റിസ് ശ്രീദേവി എന്നിവരാണ് മുമ്പ് ഈ പദവി വഹിച്ചിട്ടുള്ളത്.
അധ്യാപികയായി സര്‍വീസില്‍ പ്രവേശിച്ച റോസക്കുട്ടി ആദ്യം മുള്ളന്‍കൊല്ലി സെന്‍റ് മേരീസിലും തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷനിലും പ്രധാനാധ്യാപികയായിരുന്നു. സര്‍വീസില്‍നിന്ന് അവധിയെടുത്താണ് 1991ല്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
2011 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഡോ. കെ.ജെ. ജോസഫാണ് ഭര്‍ത്താവ്. മക്കളായ റിന്‍േറാള്‍, കെന്‍റ്, ജോണ്‍ ഷെറിന്‍റ് എന്നിവര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



