Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News ബജറ്റ് മാര്‍ച്ച് 18നു ശേഷം

ബജറ്റ് മാര്‍ച്ച് 18നു ശേഷം

E-mail Print PDF

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പിറവം ഉപതെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 18നു ശേഷം അവതരിപ്പിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയുമായി ആലോചിച്ചു ബജറ്റ് അവതരണ തിയതി പിന്നീടു പ്രഖ്യാപിക്കും. ധനവിനിയോഗ ബില്‍ പാസാക്കേണ്ട തിയതി കണക്കാക്കി ബജറ്റ് അവതരിപ്പിക്കും. മാതൃകാ പെരുമാറ്റച്ചട്ടം പൂര്‍ണമായി ഉള്‍ക്കൊണ്ടായിരിക്കും ബജറ്റ് ചര്‍ച്ചകള്‍ നടത്തുകയെന്നും മാണി.

എല്ലാ സാമ്പത്തിക വര്‍ഷത്തിലും ബജറ്റ് അവതരിപ്പിക്കുകയെന്നതു ഭരണഘടനാപരമായ നടപടിയാണ്. മാര്‍ച്ച് 31നു മുന്‍പു ധനവിനിയോഗ ബില്‍ ചര്‍ച്ച ചെയ്തു പാസാക്കണം. എന്നാലെ അടുത്ത വര്‍ഷത്തെ ഭരണ ചെലവുകള്‍ നടത്താന്‍ സാധിക്കുക. പ്രതിപക്ഷം അടക്കമുള്ളവരുമായി ആലോചിച്ചു നിയമസഭയുടെ കാര്യപരിപാടികള്‍ നിശ്ചയിക്കും. മാര്‍ച്ച് ഒന്നിനു നിയമസഭ വിളിച്ചു കൂട്ടണമെന്നു ഗവര്‍ണറോടു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ച തിയതില്‍ തന്നെ നടക്കാനാണു സാധ്യത.

തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കുന്ന കമ്മിഷന്‍റെ അധികാരത്തില്‍ വരുന്ന കാര്യമാണ്. ഇതിനു സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടേണ്ട ആവശ്യമില്ല. ബജറ്റ് അവതരണവും ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്തലും സംസ്ഥാനത്തിനു മേല്‍ നിക്ഷിപ്തമായ കാര്യങ്ങളാണ്. ഉപതെരഞ്ഞെടുപ്പു കാരണം ഇവ മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പു നടക്കുന്ന പിറവം മണ്ഡലമോ എറണാകുളം ജില്ലയോ ഉള്‍പ്പെടുന്ന പ്രഖ്യാപനങ്ങള്‍ പാടില്ലെന്നാണു പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതെന്നും മാണി വ്യക്തമാക്കി.

Share on Myspace