Wed02222012

Last update07:14:54 AM GMT

Back Today News

News

25 ലക്ഷം ബാങ്ക് ഗാരന്റിയെങ്കില്‍ കപ്പല്‍ വിട്ടുകൊടുക്കാം: ഹൈക്കോടതി

  • PDF

കൊച്ചി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഇനത്തില്‍ കെട്ടിവച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി എന്ന കപ്പലിന് കൊച്ചി തുറമുഖം വിട്ടുപോകാമെന്ന് ഹൈക്കോടതി.

നഷ്ടപരിഹാരം ലഭിക്കുന്നത് വരെ കപ്പലിനെ പോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറ ജലസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ

കടലിലെ വെടിവെപ്പ്: കേരളത്തിന്റെ നിലപാട് ശരിയെന്ന് മുഖ്യമന്ത്രി

  • PDF

വെടിവെപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത്: ഇറ്റലി

തിരുവനന്തപുരം: കടലിലെ വെടിവെപ്പ് സംഭവത്തിലെ കേരളത്തിന്റെ നിലപാട് തികച്ചും ശരിയാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മന്ത്രിസഭായോഗ തീരുമാനം വിശദമാക്കുകയായിരുന്നു അദ്ദേഹം.

ഇറ്റാലിയന്‍ നാവികര്‍  ഇന്ത്യന്‍ നിയമത്തിന് കീഴടങ്ങണമെന്നതാണ് കേരളത്തിന്റെ നിലപാട്. ഒരുതെറ്റും ചെയ്യാത്ത മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സാഹചര്യം

പ്രവാചകന്റെ മുടിയല്ല വാക്കുകളാണ് പ്രധാനം: പിണറായി

  • PDF

തിരുകേശ വിവാദം: ആര്‍ക്കും ചര്‍ച്ച ചെയ്യാമെന്ന് വി.എസ്
കൊച്ചി: പ്രവാചകന്റെ മുടിയല്ല,, വാക്കുകള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്നും ആ വാക്കുകള്‍ അനുസരിക്കാനും പ്രാവര്‍ത്തികമാക്കാനാണ്‌ മതപണ്ഡിതന്മാര്‍ ശ്രമിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ രണ്ടും മാലിന്യ (ബോഡി വേസ്റ്റു) ‍മാണ്‌. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന്‌ തങ്ങള്‍ എതിരല്ലെന്നും പിണറായി പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിരുകേശ വിവാദത്തെ

ഈരാറ്റുപേട്ടയില്‍ മിനിബസ്‌ കൊക്കയില്‍ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു

  • PDF

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വെള്ളികുളത്ത്‌ മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. പത്ത് പേര്‍ക്ക്‌ പരിക്കേറ്റു. ആലപ്പുഴ മുഹമ്മ സ്വദേശികളായ വാദ്യസംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. പീരുമേട്ടില്‍ നിന്ന്‌ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുമാറ്റി. നിസാരപരിക്കുളളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോഡില്‍നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. ബസില്‍ 24 പേര്‍ ഉണ്ടായിരുന്നു.

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍

  • PDF

ഇന്നു യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍
ഏഴിടത്ത് നിരോധനാജ്ഞ


കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തു മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം അരിയില്‍ സ്വദേശി ഷുക്കൂര്‍ ആണു മരിച്ചത്. വെട്ടേറ്റ മറ്റു രണ്ടു പേര്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങളായി

കിംഗ്ഫിഷറിന് സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

  • PDF

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ സി.ഇ.ഒ സഞ്ജയ് അഗര്‍വാളിനോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും നാളെ നേരിട്ട് ഹാജാരാകാന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.

വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ കാരണം വിശദീകരിക്കാനും ഇവരോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും 20ഓളം വിമാനങ്ങള്‍ കിംഗ്ഫിഷര്‍ റദ്ദാക്കിയിരുന്നു.

അതേസമയം കിംഗ്ഫിഷറിന് സാമ്പത്തിക പാക്കേജ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന