Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue കര്‍ദിനാളിന്റെ പ്രസ്താവന ശരിയെങ്കില്‍ അപലപനീയം: വി.എസ്‌

കര്‍ദിനാളിന്റെ പ്രസ്താവന ശരിയെങ്കില്‍ അപലപനീയം: വി.എസ്‌

E-mail Print PDF

ആലഞ്ചേരിയുടെ പ്രസ്താവന ഖേദകരം: മത്സ്യത്തൊഴിലാളി സംഘടന

മന്ത്രിമാര്‍ക്ക് സഭയോടും ഇറ്റലിയോടുമാണോ കൂറ്: ബി.ജെ.പി.

കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്. കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു കാണിക്കുന്നത്.

കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്നാണ് ആരോപണം. എന്താണ് ഇതിന്റെ അര്‍ഥം. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് പറഞ്ഞത്-, വി.എസ്. ചോദിച്ചു.

ആലഞ്ചേരിയുടെ പ്രസ്താവന ഖേദകരം: മത്സ്യത്തൊഴിലാളി സംഘടന

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ സംരക്ഷിക്കാന്‍ കേരളത്തില്‍ ആളുണ്ടെന്നതു ഖേദകരമെന്നു മത്സ്യത്തൊഴിലാളി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. ശശീന്ദ്രന്‍ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അത്തരം പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വളരെ ഞെട്ടലുളവാക്കി. കര്‍ദിനാള്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഹിഡസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കര്‍ദ്ദിനാള്‍ ഇറ്റലിക്കുവേണ്ടി സംസാരിച്ചത്‌.

ഇന്ത്യന്‍ നിലപാടുകളെ വിമര്‍ശിച്ച കര്‍ദ്ദിനാള്‍ ഇറ്റലിക്കെതിരെ തിരക്കിട്ട്‌ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ക്ക് സഭയോടും ഇറ്റലിയോടുമാണോ കൂറ്: ബി.ജെ.പി.


യു.ഡി.എഫിന്റെ മന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും സഭയോടും ഇറ്റലിയോടുമാണോ അതോ ജനങ്ങളോടാണോ കൂറെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ദിനാളിന്റെ പ്രസ്താവന ദുരൂഹമാണെന്നും ഈ പ്രസ്താവനയെ ഗൗരവകരമായി കാണണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share on Myspace