Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue ഇറ്റാലിയന്‍ നാവികര്‍ 14 ദിവസത്തേക്കു റിമാന്‍ഡില്‍

ഇറ്റാലിയന്‍ നാവികര്‍ 14 ദിവസത്തേക്കു റിമാന്‍ഡില്‍

E-mail Print PDF

കരുനാഗപ്പള്ളി: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.പി. ജോയിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ഈ മാസം 23 വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

തുടര്‍ന്നു നാവികരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകും. ചോദ്യം ചെയ്യാനായി ഇവരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നു പൊലീസ്.

കൊച്ചിയിലെ സിഐഎസ്എഫ് ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചിരുന്ന നാവികരെ വന്‍ സുരക്ഷാ വലയത്തില്‍ അഞ്ചു മണിയോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന എസ് പി സാം ക്രിസ്റ്റി ഡാനിയേലിന്‍റെ നേതൃത്വത്തിലാണ് ഇവരെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും ഇവരെ അനുഗമിച്ചു.

ഇതിനിടെ മജിസ്ട്രേറ്റിന്‍റെ വസതിക്കു മുന്നില്‍ യുവജനസംഘടനകളായ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഐ.പി.സി. 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. നാവികര്‍ക്ക് നിയമസഹായം നല്‍കുന്നതിന് നിയമവിദഗ്ധരുള്‍പ്പെട്ട നാലംഗഇറ്റാലിയന്‍ സംഘം കൊച്ചിയിലെത്തും.

കുറ്റവാളികള്‍ ഇന്ത്യന്‍ നിയമത്തിന് വഴങ്ങിയേ തീരുവെന്നും ഇക്കാര്യത്തില്‍ കേരളപോലീസിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നുമുള്ള കര്‍ക്കശ നിലപാട് ഇന്ത്യ ഇറ്റലിയെ അറിയിച്ചുട്ടുണ്ട്

എറണാകുളം റേഞ്ച് ഐ.ജി. പദ്മകുമാറിന്റെ സാന്നിധ്യത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാവികോദ്യോഗസ്ഥരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇവര്‍ക്കൊപ്പം കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വെറ്റേലിക്കയും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലുമുണ്ട്. ഇവരെ ഉച്ചതിരിഞ്ഞ് കൊച്ചിയില്‍ നിന്നും കനത്ത സുരക്ഷയോടെയാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്.

ശനിയാഴ്ച രാത്രി കീഴടങ്ങാനുള്ള അന്ത്യശാസനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ജി. പദ്മകുമാറും കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലും ഞായറാഴ്ച രാവിലെ കപ്പലിലെത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ദ്വിഭാഷിയുടെ സഹായത്തോടെ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുത്തു. വെടിവെച്ച തോക്ക് പരിശോധിക്കുന്നതിനായി ബാലിസ്റ്റിക് വിദഗ്ധരും കപ്പലിലെത്തിയിരുന്നു.

 

Tags: Italian Marines, Italian Ship,  remand, judicial custody

Share on Myspace