Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

E-mail Print PDF

കണ്ണൂര്‍: നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവത്തു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം എറിഞ്ഞു തകര്‍ത്തു. ടി.വി. രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കു സാരമല്ലാത്ത പരുക്കുണ്ട്.

ജയരാജനും രാജേഷും തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജയിംസ് മാത്യു എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു. കൈരളി ടിവി, ദേശാഭിമാനി വാര്‍ത്താ സംഘാംഗങ്ങള്‍ സഞ്ചരിച്ച വാഹനവും ആക്രമിക്കപ്പെട്ടു.

സിപിഎം-_-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പട്ടുവത്ത് അക്രമത്തിനിരയായവരെ സന്ദര്‍ശിക്കാന്‍ വാര്‍ത്താ സംഘവുമായി എത്തിയതായിരുന്നു നേതാക്കള്‍.

പരുക്കേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ചില്ല് തകര്‍ന്നു. മുസ് ലിം ലീഗ് പ്രവര്‍ത്തകരാണു കല്ലെറിഞ്ഞതെന്ന് ജയരാജന്‍ ആരോപിച്ചു.

 

Tags: p jayarajan, car, attacked, kannur

Share on Myspace