ഇറ്റാലിയന്‍ കപ്പല്‍ ക്യാപ്റ്റനടക്കം മൂന്ന് നാവികര്‍ കസ്റ്റഡിയില്‍കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ് രണ്ട് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കപ്പല്‍ ക്യാപ്റ്റനടക്കം മൂന്ന് ഇറ്റാലിയന്‍ നാവികര്‍ കസ്റ്റഡിയില്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്യാപ്റ്റന്‍ യുവിറ്റിലോ, സുരക്ഷാ ഉദ്യോഗസ്ഥരായ ലാക്ടറോ മാഫി മിലാനോ, സാല്‍വത്രോ ജിയോണ്‍ എന്നിവരെ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്തത്.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി'യിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു കരയിലെത്തിച്ചു. ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്‍ റിക്ക ലെക്സിയില്‍ നിന്നാണു കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലിന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.
ക്യാപ്റ്റന്‍ അടക്കം ആഞ്ചു പേരില്‍ നിന്നു മൊഴിയെടുത്തു. ആവശ്യമെങ്കില്‍ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ്. രേഖകളും മൊഴികളും അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ നേതൃത്വത്തിലായിരുന്നു നടപടി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി സാം ക്രിസ്റ്റി ഡാനിയലിന്‍റെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. കപ്പലിലെത്തിയ ഫൊറന്‍സിക് വിദഗ്ധര്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പരിശോധിക്കും.
നടപടി ക്രമങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ കപ്പലിലെത്തി. മൊഴികളുടെയും കപ്പല്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നു ഐജി പറഞ്ഞു. സംഭവം നടന്നു മൂന്നു ദിവസത്തിനു ശേഷമാണു കുറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നത്.
നാവികരെ കപ്പലിനു പുറത്തെത്തിച്ച ശേഷം വിശദമായി ചോദ്യംചെയ്യും. ഐലന്‍ഡിലെ ഗസ്റ്റ് ഹൗസില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. തുടര്‍ന്നു നീണ്ടകര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോകും.
നേരത്തേ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാം പോള്‍ കുട്ടിലിന്‍റെയും അഭിഭാഷകന്‍റെയും സാന്നിധ്യത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍. ഇതിനായി ഇറ്റാലിയന്‍ ഭാഷ അറിയാവുന്ന ദ്വിഭാഷിയെ കപ്പലിലെത്തിച്ചു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലിലെത്തി നാവികരെ അറസ്റ്റ് ചെയ്തത്.
കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ സുരക്ഷിമായ സ്ഥലത്തേയ്ക്ക് മാറ്റുമെന്ന് ഐ.ജി പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം നാവികരുടെ അറസ്റ്റ് സംബന്ധിച്ച് കേരളത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ അധികൃതരുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിക്കണമെന്ന ആവശ്യം ഇറ്റാലിയന്‍ അധികൃതര്‍ നിരാകരിക്കുകയായിരുന്നു. അന്താരാഷ്ട്ര പരിധിക്കുള്ളില്‍ വെച്ചാണ് വെടിവെയ്പ് നടന്നതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറ്റലി.
ശനിയാഴ്ച നാവിക ഉദ്യോഗസ്ഥര്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കമ്മീഷണര്‍ എത്തി ക്യാപ്ടനും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിനും അന്ത്യശാസനം നല്‍കിയത്.
പ്രശ്‌നത്തിന് അന്തര്‍ദേശീയ മാനം ഉള്ളതിനാല്‍ വളരെ കരുതലോടെയാണ് നടപടികള്‍. പ്രശ്‌നത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്നാണ് കപ്പലധികൃതര്‍ പോലീസിനെ അറിയിച്ചത്. രേഖകള്‍ കൈമാറുന്നതിനും വിരോധമില്ലെന്ന് അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇറ്റലിയിലും കേസെടുത്തിട്ടുണ്ട്.
വെടിവെപ്പിന് ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ കരയ്‌ക്കെത്തിച്ച് ചോദ്യം ചെയ്യുക, കപ്പലിനുള്ളില്‍ കടന്ന് ആയുധങ്ങളും മറ്റും പരിശോധിക്കുക, യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളടങ്ങിയ കത്ത് കഴിഞ്ഞദിവസം ക്യാപ്റ്റന് കൈമാറിയിരുന്നു.
കപ്പല്‍ കേരള തീരത്തു നിന്ന് എത്ര ദൂരത്തിലാണ് സഞ്ചരിച്ചതെന്നതിനെപ്പറ്റി ആശയക്കുഴപ്പമുണ്ട്. കപ്പല്‍ അന്തര്‍ദേശീയ പാതയിലായിരുന്നതിനാല്‍ കേരള പോലീസ് നടപടികള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു കപ്പല്‍ അധികൃതര്‍.
ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെയും നേവിയിലെയും നാല് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഇറ്റലിയില്‍ നിന്നെത്തി സിറ്റി പോലീസ് കമ്മീഷണറെ കണ്ടിരുന്നു. ഇവര്‍ കപ്പല്‍ജീവനക്കാരുമായും ആശയവിനിമയം നടത്തി. ദക്ഷിണമേഖല എ.ഡി.ജി.പി പി. ചന്ദ്രശേഖരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, ഇറ്റലിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ഗിയാംപോളോ കുറ്റില്ലോ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
കപ്പല്‍ എത്ര ദൂരത്തിലാണ് സഞ്ചരിച്ചിട്ടുള്ളതെന്നറിയാനുള്ള വോയേജ് ചാര്‍ട്ട് പോലീസ് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ സ്വീകരിക്കുന്ന നിയമ നടപടികളുടെ സാധുത കോടതി വിലയിരുത്തട്ടേ എന്ന നിലപാടിലാണ് പോലീസ്.



