Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue കൈവെട്ടുകേസ്: തമര്‍ അഷറഫ് അറസ്റ്റില്‍

കൈവെട്ടുകേസ്: തമര്‍ അഷറഫ് അറസ്റ്റില്‍

E-mail Print PDF

കൊച്ചി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന തമര്‍ അഷറഫ് ആണ് പിടിയിലായത്.

2010 ജൂലായ് മാസം നാലിനാണ് ജോസഫിന്റെ കൈപ്പത്തി മൂവാറ്റുപുഴയില്‍ വച്ച് അക്രമികള്‍ വെട്ടിമാറ്റിയത്. തമര്‍ കറിപ്പൊടി കമ്പനി ഉടമയായ ഇയാളായിരുന്നു പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കിയിരുന്നത്.

എന്‍.ഐ.എ നിര്‍ദ്ദേശപ്രകാരം പോലീസ് വ്യാഴാഴ്ച രാത്രി പിടികൂടി. വിദേശത്തുനിന്ന് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ്.

തമര്‍ അഷറഫ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ ആറുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

Share on Myspace