Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue അനാശാസ്യം: സുന്ദരേശനെയും അദ്ധ്യാപികയെയും രക്ഷിക്കാന്‍ തിരക്കിട്ട നീക്കം

അനാശാസ്യം: സുന്ദരേശനെയും അദ്ധ്യാപികയെയും രക്ഷിക്കാന്‍ തിരക്കിട്ട നീക്കം

E-mail Print PDF

തിരുവനന്തപുരം: സി.പി.എം. നേതാവ് സുന്ദരേശനൊപ്പം അനാശാസ്യത്തിന് നടുറോഡില്‍ പിടിയിലായത് വി.എസ്. അച്യുതാനന്ദന്റെ ഉറ്റ അനുയായിയായിരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സഹോദരിയായ അദ്ധ്യാപിക.

ഇക്കാരണത്താല്‍ തന്നെ അനാശാസ്യത്തിന് പിടിയിലായ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ. സുന്ദരേശനെ രക്ഷിക്കാനുള്ള നീക്കവും സജീവമായി.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു പിടിയിലായ അദ്ധ്യാപികയുടെ ബന്ധു. ഏറെ നാള്‍ വി.എസിന്റെ മനസ്‌സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഇദ്ദേഹം ഏതാനും നാള്‍ മുമ്പ് വി.എസ്. പക്ഷത്തുനിന്ന് കൂറുമാറിയിരുന്നു.

ബാങ്ക് വായ്പ എടുക്കുന്നതിനാണ് ആറ്റിങ്ങല്‍ സ്വദേശിയായ അദ്ധ്യാപിക ശകുന്തളയുമായി യാത്ര ചെയ്തതെന്നും സുന്ദരേശനുമായി അടുപ്പമുള്ളവര്‍ വാദിക്കുന്നു. കഴിഞ്ഞ ദിവസമാണ് മംഗലപുരത്തു നിന്ന് പോത്തന്‍കോട്ടേയ്ക്കുള്ള റോഡില്‍ കാരമൂട്ടില്‍ വച്ച് സുന്ദരേശനേയും 52 കാരിയായ അദ്ധ്യാപിക ശകുന്ദളയേയും നാട്ടുകാര്‍ പിടികൂടിയത്. നിറുത്തിയിട്ടിരുന്ന കാറില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.

സംശയം തോന്നിയ നാട്ടുകാര്‍ കാറിന്റെ ഡോര്‍ തുറന്നപ്പോഴാണ് സംഗതി പിടികിട്ടിയത്. നാട്ടുകാരോട് സുന്ദരേശന്‍ തട്ടിക്കയറിയതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ച് ഇരുവരേയും ഏല്പിച്ചു. പൊലീസ് രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. തുടര്‍ന്ന് കോടതിയിലേക്ക് കൊണ്ടുപോവുകയായിന്നു. കോടതി റിമാന്‍ഡ് ചെയ്ത സുന്ദരേശന്‍ ആറ്റിങ്ങല്‍ സബ് ജയിലിലും ശകുന്തള അട്ടക്കുളങ്ങര സബ് ജയിലിലുമാണ്.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന സുന്ദരേശന്‍ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജക മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് വര്‍ക്കല കഹാറിനോട് പരാജയപ്പെടുകയായിരുന്നു.

മംഗലപുരം പൊലീസ് കേസൊതുക്കി ഇരുവരെയും വിടാന്‍ നോക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞിരുന്നു. മുന്‍പ് പാര്‍ട്ടിയില്‍ കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന സുന്ദരേശന്‍ പിന്നീട് പിണറായി പക്ഷത്തേയ്ക്കു ചാഞ്ഞിരുന്നു. വി.എസ് പക്ഷക്കാരായ ചിലരും സ്‌റ്റേഷനു മുന്നില്‍ കൂടി സുന്ദരേശനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ആവശ്യപെ്പട്ട് മുദ്രാവാക്യം വിളിച്ചു.
സംഘര്‍ഷം മുറ്റിയതോടെ കഴക്കൂട്ടം, പോത്തന്‍കോട് സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി.

സ്ഥലവാസിയായ ഷംനാദ് ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിര്‍ന്നു. എന്നാല്‍ സാക്ഷി മൊഴി സ്വയം കൊടുക്കാന്‍ ചെന്ന ഷംനാദിനെ പൊലീസ് ഭീഷണിപെ്പടുത്തി വിട്ടു. താന്‍ പറയുന്ന മൊഴി എടുക്കാന്‍ തയ്യാറാകാതെ വെള്ള കടലാസില്‍ പേരും അഡ്രസും എഴുതി വാങ്ങി വിടുകയായിരുന്നെന്ന് ഷംനാദ് പറയുന്നു.

ആറു മണിയോടു കൂടി വൈദ്യപരിശോധനക്കായി കൊണ്ടുപോയ നേതാവിനെ സമയം വൈകിയിട്ടും സ്‌റ്റേഷനില്‍ തിരികെ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അദ്ധ്യാപികയെയും രാത്രി 9.30യോട് കൂടിയാണു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയ ആക്കിയത്.

53 കാരിയും വിഥവയുമായ അദ്ധ്യാപിക ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജില്‌ളാ സഹകരണ ബാങ്കില്‍ ലോണ്‍ തരമാക്കി കൊടുത്തതിന്റെ പ്രത്യുപകാരമാണ് കാറില്‍ നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സി.പി.എം നേതാക്കള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു.

 

Tags: Immoral taffic, cpm leader, sundareshan

Share on Myspace