Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue മോഡി സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ്

മോഡി സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ്

E-mail Print PDF

അഹമദാബാദ്: 2002ലെ വംശീയ കലാപത്തിന്‍്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിന് ഗുജറാത്ത് ഹൈകോടതി നരേന്ദ്രമോഡി സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

കലാപ സമയത്ത് കടകള്‍ നശിപ്പിക്കപ്പെട്ട 56 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്ര കാലമായിട്ടും നഷ്ടപരിഹാരം നല്‍കിയിട്ടില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.

കലാപ സമയത്ത് കേടുപാടുകള്‍ സംഭവിച്ച 600ഓളം മതസ്ഥാപനങ്ങള്‍ നവീകരിക്കാന്‍ ഫണ്ട് നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: റിപ്പോര്‍ട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതില്ലെന്ന് കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതില്ലെന്ന് കോടതി.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെതല്‍വാദും മുകുള്‍ സിന്‍ഹയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് അഹമ്മദാബാദ് മെട്രോപൊളീറ്റന്‍ കോടതിയുടെ ഉത്തരവ്.

അതേസമയം പരാതിക്കാരിയായ സാക്കിയ ജാഫ്രിക്ക് മാര്‍ച്ച് 15 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം എതിര്‍ത്തിരുന്നു.

മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും കേസിലെ പ്രതികളെയും പൂര്‍ണമായി കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരേ തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സീല്‍ ചെയ്ത കവറില്‍ ഈ മാസം എട്ടിനാണ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Tags: Contempt notice, Narendra Modi, Gujarat govt

Share on Myspace