Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം

ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം

E-mail Print PDF

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിയുടെ ഇന്നൊവ കാര്‍ ഔറംഗസേബ് റോഡില്‍ വെച്ച് പൊട്ടിത്തെറിച്ചു. ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. വൈകിട്ടാണ് സംഭവം.

ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളും അറിയിച്ചു. ബോംബുസ്‌ഫോടനമെന്ന് സംശയിക്കുന്നതായി ഇസ്രയേലി അധികൃതരും ആഭ്യന്തര മന്ത്രാലയവും വെളിപ്പെടുത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. ബോംബ് വിദഗ്ദ്ധരെത്തി തെളിവെടുക്കുകയാണ്.

പരിക്കേറ്റ നാലുപേരെയും ആര്‍.എം.എല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് ആദ്യം കരുതിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്‍െറ 500 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍െറ നിര്‍ത്തിയിട്ട കാറിനാണ് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏതാനും മീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനം മണിക്കൂറുകളോളം തലസ്ഥാനത്തെ ആശങ്കയിലാക്കി.


ജോര്‍ജിയയിലെ  ഇസ്രയേലി എംബസിയില്‍ സ്‌ഫോടനം നടത്താനുളള നീക്കം ഇന്ന് പരാജയപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായ സ്‌ഫോടനത്തിന് ജോര്‍ജിയയിലെ ആക്രമണശ്രമവുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

Tags: Blast, Israel Embassy, New Delhi, 3 injured

Share on Myspace