Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue സിന്‍സിയെ കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

സിന്‍സിയെ കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

E-mail Print PDF

സ്ഥാപനത്തിലെ ഡ്രൈവര്‍ ഗുഡ്ഗാവില്‍ പിടിയില്‍

ന്യൂഡല്‍ഹി: എന്‍ജിനിയറിംഗ് ബിരുദധാരിയായ മലയാളി യുവതി ഗുഡ്ഗാവിലെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതിയെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റു ചെയ്തു.

സിന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറായ മുകേഷ് കുമാര്‍ ഷാ എന്നയാളാണ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം കുന്നുകുഴി ബ്രിഗേഡിയര്‍ ലെയ്‌നില്‍ ലീനസ്ഹൗസില്‍ സെബാസ്റ്റിയന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സായ വിമലയുടെയും ഏക മകള്‍ സിന്‍സി സെബാസ്റ്റിയന്‍ (24) ജനുവരി 11നാണ് കൊല്ലപ്പെട്ടത്.

ഗുഡ്ഗാവിലെ ഉദ്യോഗ് വിഹാറില്‍ ഫ്‌ളാറ്റില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വന്ന സിന്‍സിയെ മുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Tags: saincy murder, driver, arrested gurgaon

Share on Myspace