ഫുജൈറ: ദിബ്ബ-റാസല്‍ഖൈമ റോഡിലെ തവീലില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബംഗ്ളാദേശികളാണ് മരിച്ച നാലു പേര്‍.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയാണ് മരിച്ച ഇന്ത്യക്കാരന്‍. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു അപകടം. താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് തൊഴിലാളികളെ കൊണ്ടുപോയ ടൊയോട്ടയുടെ 14 സീറ്റര്‍ ബസ് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് പരിക്കേറ്റവരെ ദിബ്ബ, ഫുജൈറ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലക്കും വയറിനുമാണ് പരിക്കേറ്റത്.
Saturday, May 19th
Last update:07:30:51 AM GMT
Headlines:
