Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi സൗദി മതപോലീസ് അറസ്റ്റുചെയ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ വിട്ടയച്ചു

സൗദി മതപോലീസ് അറസ്റ്റുചെയ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ വിട്ടയച്ചു

ദമാം: സൗദി മതപോലീസ് അറസ്റ്റുചെയ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ വിട്ടയച്ചു. സൗദിയിലെ ദമാമില്‍ ജുബൈല്‍ റോഡിലെ ഒരു വിശ്രമകേന്ദ്രത്തില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലയാളികള്‍ സംഘടിപ്പിച്ച ഗാനമേള നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

പരിപാടി നടത്തുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടാത്തതും ടിക്കറ്റ്‌വച്ച് പരിപാടി സംഘടിപ്പിച്ചതുമാണ് അറസ്റ്റില്‍ കലാശിച്ചത്. ഇതെല്ലാം രാജ്യത്തെ എല്ലാ പൊതു പരിപാടികള്‍ക്കും ബാധകമായ നിയമമാണ്.

സിംഫണി മ്യൂസിക് ഫെസ്റ്റ് എന്ന പരിപാടി തുടങ്ങിയ ശേഷമായിരുന്നു അറസ്റ്റ്. വെളളിയാഴ്ച സൗദിസമയം 7.30നാണ് അറസ്റ്റ് നടന്നത്. പരിപാടിയില്‍ സ്ത്രീകളും

കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ സംബന്ധിച്ചിരുന്നു. എല്ലാവരേയും അന്വേഷണവിധേയമായി തടഞ്ഞുവെച്ചുവെങ്കിലും കുടുംബങ്ങളെ അധികൃതര്‍ വിട്ടയച്ചിരിന്നു.

ഇപ്പോള്‍ സൗദിയിലുള്ള കെ. സുധാകരന്‍ എം.പി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചത് മാര്‍ക്കോസിന്റെ മോചനം വേഗത്തിലാക്കി. നാട്ടില്‍നിന്ന് ഡിജോ കാപ്പന്‍ മുഖേന പി.ടി. തോമസ് എം.പി., കേന്ദ്രമന്ത്രി വയലാര്‍ രവിയുമായും ബന്ധപ്പെട്ടിരുന്നു.

ഖത്തീഫ് മേഖലയില്‍ കഴിഞ്ഞ് ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഈ പ്രദേശത്ത് കര്‍ശനമായ നിരീക്ഷണം നടത്തി വരികയായിരുന്നു.

ദമാം ഖാതീഫില്‍ ശിഹാത് ജയിലില്‍ ആയിരുന്നു മാര്‍ക്കോസിനെ കൊണ്ടുപോയത്.

 

 

Tags: singer k.g marcose, released,   saudi jail

Share on Myspace