കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്‍റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ജയം. 50 അംഗ പാര്‍ലമെന്‍റില്‍ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 34 സീറ്റ്. സുന്നി ഇസ്ലാമിസ്റ്റുകള്‍ 23 സീറ്റില്‍ ജയം നേടി.
പിരിച്ചുവിട്ട പാര്‍ലമെന്‍റില്‍ 9 അംഗങ്ങളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഗോത്രമേഖലയില്‍ പ്രതിപക്ഷം വന്‍ നേട്ടമുണ്ടാക്കി. രണ്ടു ഗോത്ര ജില്ലകളിലെ 20 സീറ്റുകളില്‍ 18ഉം പ്രതിപക്ഷം നേടി. പാര്‍ലമെന്‍റിലെ ഷിയാ അംഗങ്ങളുടെ എണ്ണം 9ല്‍നിന്ന് 7 ആയി കുറഞ്ഞു. ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഷെയ്ക്ക് പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് കുവൈറ്റില്‍ ഇടക്കാല തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
10 പ്രതിനിധികള്‍ വീതമുള്ള അഞ്ച് ഇലക്റ്ററല്‍ ജില്ലകളിലായാണ് കുവൈറ്റില്‍ തെരഞ്ഞെടുപ്പ്.
Saturday, May 19th
Last update:07:30:51 AM GMT
Headlines:
