Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi 180 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ വിട്ടയക്കും

180 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ വിട്ടയക്കും

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന 180 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കും. ഇതില്‍ 179 പേര്‍ മല്‍സ്യത്തൊഴിലാളികളും ഒരാള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നയാളുമാണ്. മാലിര്‍ ജയിലില്‍ കഴിയുന്നവരെയാണ് ശനിയാഴ്ച മോചിപ്പിക്കുന്നത്.

ലാഹോര്‍വഴി കറാച്ചിയില്‍ എത്തിച്ച ശേഷം ഞായറാഴ്ച ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറും ഇന്ത്യന്‍ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശചെയര്‍മാന്‍മാരിലൊരാളുമായ സയ്യിദ് ഇഖ്ബാല്‍ ഹൈദരാണ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യമറിയിച്ചത്.

ജയിലുകളില്‍ കഴിയുന്ന 60 വയസു കഴിഞ്ഞവരെ ഇരുരാജ്യങ്ങളും വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 362 ഇന്ത്യക്കാരാണ് പാകിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. പലരുടെയും ശിക്ഷാകാലാവധി കഴിഞ്ഞു.

ഇവരില്‍ത്തന്നെ 83 പേരുടെ പൗരത്വം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 440 പാകിസ്ഥാന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ത്യയിലും ജയിലില്‍ കഴിയുന്നുണ്ട്. മല്‍സ്യബന്ധന അതിര്‍ത്തികള്‍ ലംഘിക്കുന്ന തൊഴിലാളികളാണ് ഇരുരാജ്യത്തിന്റെയും സേനകളുടെ പിടിയില്‍പ്പെടുന്നത്.

Share on Myspace