Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi യു.എസില്‍ വിമാനം തകര്‍ന്ന് ഇന്ത്യാക്കാരന്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

യു.എസില്‍ വിമാനം തകര്‍ന്ന് ഇന്ത്യാക്കാരന്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

മോറിസ്‌ടൗണ്‍ഷിപ്പ്‌ (ന്യൂജേഴ്‌സി): അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ചെറുയാത്രാ വിമാനം ദേശീയപാതയില്‍ തകര്‍ന്ന്‌ വീണ്‌ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.

ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കിങ് സ്ഥാപനമായ ഗ്രീന്‍ഹില്‍ ആന്‍ഡ്‌ കോയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍മാരായ ജെഫ്രി ബക്ക്‌ലൂ (45), ഇന്ത്യന്‍ വംശജന്‍ രാകേഷ്‌ ചൗള (36), ബക്ക്‌ലൂവിന്റെ ഭാര്യയും രണ്ടു മക്കളുമാണ്‌ മരിച്ചത്‌.

അപകട കാരണം അറിവായിട്ടില്ല. ന്യൂജേഴ്സിയിലെ ടെറ്റര്‍ബൊറൊ വിമാനത്താവളത്തില്‍ നിന്നു അറ്റ്ലാന്‍റയ്ക്കു സമീപം ഡികാല്‍ബ് പീച്ച്ട്രീ വിമാനത്താവളത്തിലേക്കു പറക്കുകയായിരുന്ന സിംഗിള്‍ എന്‍ജിന്‍ സൊകാറ്റ വിമാനമാണ് ഹൈവേയില്‍ തകര്‍ന്നു വീണത്.

മോറിസ് ടൗണിനു സമീപമാണ് അപകടമുണ്ടായത്. പൈലറ്റ് ലൈന്‍സ്‌ ഉള്ള ബക്ക്‌ലൂ തന്നെയാണു വിമാനം പറപ്പിച്ചിരുന്നതും. പറന്നുയര്‍ന്ന്‌ 14 മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്ന്‌ വീഴുകയായിരുന്നു.




Tags: Plane crash, US, Indian

Share on Myspace