Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് ജാഫര്‍ അല്‍ മുബാറക് അല്‍ സബയുടെ നേതൃത്വത്തിലുളള പത്തംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. അമിര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന എണ്ണ വിഭവമന്ത്രി മുഹമ്മദ് അല്‍ ബുസേരിയും ധനമന്ത്രി മുസ്തഫ അല്‍ ഷമാലിയും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി.

ആരോഗ്യമന്ത്രിയുടെ അധിക ചുമതല കൂടി അല്‍ ഷമാലിക്കു നല്‍കി. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ ചുമതല ഉപ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് വഹിക്കും. വിദേശകാര്യമന്ത്രിയായി ഷെയ്ഖ് സബ അല്‍ ഖാലിദ് തുടരും. എന്നാല്‍ തൊഴില്‍ വകുപ്പിന്‍റെ ചുമതല ഇസ് ലാമിക കാര്യ മന്ത്രി മുഹമ്മദ് അല്‍ ഉമേസിക്കു നല്‍കി.

അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണു പഴയ മന്ത്രിസഭ കഴിഞ്ഞ നവംബര്‍ 28നു രാജിവച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനാല്‍ കുവൈറ്റ് ദേശീയ അസംബ്ലിയിലേക്കുളള അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ജനുവരിയില്‍ വോട്ടെടുപ്പ് ഉണ്ടായേക്കും.

 

Tags: sworn in, Kuwait, new government

Share on Myspace