Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Pravasi യുഎസില്‍ കോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു

യുഎസില്‍ കോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു

വാഷിംഗ്ടണ്‍: യുഎസില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികള്‍ ഡല്‍ഹി സ്വദേശികളാണെന്നു സ്ഥിരീകരിച്ചു. അടുത്തിടെ വിവാഹിതരായ അനുപമ ഭോല (26) ലോവിഷ് ഭാനോട്ട് (28) എന്നിവരാണ് മരിച്ചത്.

വിനോദയാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ മലയോരത്ത് തകര്‍ന്നുവീണായിരുന്നു അപകടം. ഇന്ത്യയില്‍ നിന്നുള്ള ദമ്പതിമാര്‍ക്കുപുറമേ മൂന്നുപേര്‍ കൂടി അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലാസ് വെഗാസിനു സമീപമുള്ള പര്‍വതനിരകളിലാണ് അപകടം.

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ലാസ്‌വെഗാസില്‍ നിന്ന് വിനോദസഞ്ചാരികളുമായി സൂര്യാസ്തമയം കാണാനായി ഹൂവര്‍ഡാമിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

മീഡ് തടാകത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് 150 അടി താഴെ മലയിടുക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ലാസ്‌വെഗാസിലെ സന്‍ഡന്‍സ് ഹെലികോപ്‌റ്റേഴ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോപ്റ്ററാണ് തകര്‍ന്നത്. അപകടകാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

മരണമടഞ്ഞ പൈലറ്റ് ലാന്‍ഡന്‍ നീല്‍ഡ്, വിനോദസഞ്ചാരികളായ ഡെല്‍വിന്‍, ടമാര ചാപ്മാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അനുപമയുടേയും ലോവിഷിന്റെയും മൃതദേഹം തിരിച്ചരിഞ്ഞത്.

 

 

Tags: indian couple, killed, helecopter crash, US

Share on Myspace