കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ 2016ല്‍ പൂര്‍ത്തിയാകും. 900 മില്യന്‍ കുവൈറ്റി ദിനാറാണു ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്തു മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2012 മാര്‍ച്ചോടെ ടെര്‍മിനലിന്‍റെ ഡിസൈനും മറ്റു രേഖകളും തയാറാകും. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയായാല്‍ അതായിരിക്കും മറ്റു രാജ്യങ്ങളിലേക്കുള്ള കുവൈറ്റിന്‍റെ ഗേറ്റ് വേ എന്നു മന്ത്രാലയം ഉപദേശക സമിതി ആക്റ്റിങ് ഡയറക്റ്റര്‍ എന്‍ജിനീയര്‍ ഫൈസല്‍ മജീദ് അല്‍ ഉസ്താദ് പറഞ്ഞു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:
