Wed02222012

Last update07:14:54 AM GMT

Back Specials Pravasi

Pravasi

ദിബ്ബയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ച് പേര്‍ മരിച്ചു

  • PDF

ഫുജൈറ: ദിബ്ബ-റാസല്‍ഖൈമ റോഡിലെ തവീലില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബംഗ്ളാദേശികളാണ് മരിച്ച നാലു പേര്‍.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയാണ് മരിച്ച ഇന്ത്യക്കാരന്‍. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു അപകടം. താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് തൊഴിലാളികളെ കൊണ്ടുപോയ ടൊയോട്ടയുടെ 14 സീറ്റര്‍ ബസ് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് പരിക്കേറ്റവരെ ദിബ്ബ, ഫുജൈറ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലക്കും വയറിനുമാണ് പരിക്കേറ്റത്.

സൗദി മതപോലീസ് അറസ്റ്റുചെയ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ വിട്ടയച്ചു

  • PDF

ദമാം: സൗദി മതപോലീസ് അറസ്റ്റുചെയ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ വിട്ടയച്ചു. സൗദിയിലെ ദമാമില്‍ ജുബൈല്‍ റോഡിലെ ഒരു വിശ്രമകേന്ദ്രത്തില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലയാളികള്‍ സംഘടിപ്പിച്ച ഗാനമേള നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

പരിപാടി നടത്തുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടാത്തതും ടിക്കറ്റ്‌വച്ച് പരിപാടി സംഘടിപ്പിച്ചതുമാണ് അറസ്റ്റില്‍ കലാശിച്ചത്. ഇതെല്ലാം രാജ്യത്തെ എല്ലാ പൊതു പരിപാടികള്‍ക്കും ബാധകമായ നിയമമാണ്.

സിംഫണി മ്യൂസിക് ഫെസ്റ്റ് എന്ന പരിപാടി

കുവൈറ്റില്‍ പ്രതിപക്ഷത്തിനു ജയം

  • PDF

കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്‍റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ജയം. 50 അംഗ പാര്‍ലമെന്‍റില്‍ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 34 സീറ്റ്. സുന്നി ഇസ്ലാമിസ്റ്റുകള്‍ 23 സീറ്റില്‍ ജയം നേടി.

പിരിച്ചുവിട്ട പാര്‍ലമെന്‍റില്‍ 9 അംഗങ്ങളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഗോത്രമേഖലയില്‍ പ്രതിപക്ഷം വന്‍ നേട്ടമുണ്ടാക്കി. രണ്ടു ഗോത്ര ജില്ലകളിലെ 20 സീറ്റുകളില്‍ 18ഉം പ്രതിപക്ഷം നേടി. പാര്‍ലമെന്‍റിലെ ഷിയാ അംഗങ്ങളുടെ എണ്ണം 9ല്‍നിന്ന് 7 ആയി കുറഞ്ഞു. ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഷെയ്ക്ക് പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് കുവൈറ്റില്‍ ഇടക്കാല തെരഞ്ഞെടുപ്പു വേണ്ടിവന്നത്.

10 പ്രതിനിധികള്‍ വീതമുള്ള അഞ്ച് ഇലക്റ്ററല്‍ ജില്ലകളിലായാണ് കുവൈറ്റില്‍ തെരഞ്ഞെടുപ്പ്.

യുഎഇ സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പലിശ കുറയ്ക്കുന്നു

  • PDF

ദുബായ്: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പലിശനിരക്കു  കുറയ്ക്കുന്നു. പ്രതിമാസ പലിശനിരക്ക് 1.5 ശതമാനമായി നിജപ്പെടുത്താനാണു തീരുമാനം. 2.2- 2.99 ശതമാനം വരെയായിരുന്നു പലിശനിരക്ക്.

ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കു മേല്‍ ഏകപക്ഷീയമായി ഫീസുകള്‍ ചുമത്തുന്നതു തടയുമെന്നും അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ മേയര്‍

  • PDF

വാഷിംഗ്ടണ്‍: വെര്‍ജീനിയയിലെ ചരിത്രപ്രധാന സ്ഥലമായ കരോള്‍ട്ടാസ്‌ വില്ലയിലെ മേയറായി ഇന്ത്യന്‍ വംശജനെ തെരഞ്ഞെടുത്തു. സത്യേന്ദ്ര സിംഗ്‌ ഹുജ എന്ന ഉത്തരാഖണ്ഡുകാരനെയാണ്‌ ഈ മാസം കരോള്‍ട്ടാസ്‌ വില്ലയില്‍ തെരഞ്ഞെടുത്തത്‌.

തെക്ക്‌ പടിഞ്ഞാറന്‍ വാഷിംഗ്ടണിന്‌ 120 കിലോമീറ്റര്‍ അകലെയാണ്‌ കരോള്‍ട്ടാസ്‌ വില്ല. 43,000മാണ്‌ ഈ പ്രദേശത്തെ

സൗദിയില്‍ സെയില്‍സ് മാന്‍ വിസ നിര്‍ത്തി

  • PDF

ജിദ്ദ: സൗദിയില്‍ സ്ത്രീകള്‍ക്കായുളള കടകളിലേക്കു സെയില്‍സ് മാന്‍ വിസ അനുവദിക്കുന്നതു തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി.

ലേഡീസ് ഷോപ്പില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നടപടി. ഇതോടെ ജോലിക്ക് അപേക്ഷിച്ച സ്വദേശി വനിതകളുടെ എണ്ണം കൂടി.

നിയമം നടപ്പാക്കിയെന്ന് ഉറപ്പു വരുത്താന്‍ ഒരു മാസത്തിനു ശേഷം