ഹോണ്ടുറാസില്‍ ജയില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 359 ആയി
ന്യുവോ ലിയോണ്‍ സംസ്‌ഥാനത്തെ വടക്കന്‍ നഗരമായ അപോഡകയിലെ ജയിലില്‍ പ്രദേശിക സമയം ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കലപാമുണ്ടായത്. രണ്ടു ബ്ലോക്കുകളില്‍ കഴിഞ്ഞിരുന്ന തടവുകാര്‍ ഇവര്‍ക്കിടയിലുണ്ടായിരുന്ന ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കലാപത്തിനിടെ ഏതാനും തടവുകാരെ കാണാതായിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ എത്രപേരാണെന്ന് വ്യക്‌തമല്ലെന്നും സുരക്ഷാ വക്‌താവ് ജോര്‍ജെ ഡൊമെനെ സാംബ്രാനോ വ്യക്‌തമാക്കി. കലാപത്തിനിടെ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസിന് സ്‌ഥിതിഗതി നിയന്ത്രത്തിലാക്കാന്‍ കഴിഞ്ഞത്. കലാപത്തെ തുടര്‍ന്ന് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്‌ടര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്‌ഥരെയും കസ്‌റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന കലാപത്തില്‍ ഏഴു തടവുകാര്‍ കൊല്‌ളപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹോണ്ടുറാസില്‍ ജയില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 359 ആയി
ടെഗുസിഗാല്‍പ: ഹോണ്ടുറാസില്‍ ജയില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 359 ആയി. വില്‍സണ്‍ ഗാര്‍ഷ്യ(30) എന്ന തടവുപുള്ളിയാണ് ആശുപത്രിയില്‍ ഇന്നു മരിച്ചത്.
70 ശതമാനം പൊള്ളലേറ്റ ഇയാള്‍ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്നാണു മരിച്ചതെന്നു ഡോക്റ്റര്‍ പറഞ്ഞു. കഠിനമായി പൊള്ളലേറ്റ ആറു പേര്‍ ഇന്നലെ മരിച്ചിരുന്നു.
ജയിലിന്‍റെ വാതില്‍ തുറക്കുന്നതില്‍ ഗാര്‍ഡ് പരാജയപ്പെട്ടതാണു മരണസംഖ്യ ഉയരാന്‍ കാരണമെന്നു ദൃക്സാക്ഷികള്‍. സംഭവം നടക്കുമ്പോള്‍ 852 തടവുപുള്ളികള്‍ ജയിലിലുണ്ടായിരുന്നു. ശേഷിയേക്കാള്‍ ഇരട്ടി തടവുപുള്ളികളാണു ജയിലില്‍ ഉണ്ടായിരുന്നത്.
Tags: Mexico prison riot, guards detained



