അച്ഛനും മകനും തമ്മിലുള്ള തര്‍ക്കത്തില്‍ അടി കിട്ടുന്നത് പാവം ജീവനക്കാര്‍ക്കും അനുയായികള്‍ക്കും. കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയും മകന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ ഇന്ന് മന്ത്രി ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ അസിസ്‌റ്റന്റ് പ്രദീപ് കുമാറിനാണ് തല്ല് കിട്ടിയത്. കൊടുത്തത് ആര്‍. ബാലകൃഷ്‌ണപിള്ളയും. പത്തനാപുരത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിറക്കിയാണ് പിള്ള പ്രദീപിനെ അടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കാരണം ഇതു വരെ വ്യക്തമായിട്ടില്ല.
യു.ഡി.എഫ് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്- ബിക്ക് മന്ത്രി ഇല്ലെന്നും ഗണേഷ്കുമാറിന്റെ അടുത്ത് മേലില്‍ ശിപാര്‍ശയുമായി നേതാക്കളോ പാര്‍ട്ടി പ്രവര്‍ത്തകരോ
പോകരുതെന്ന് ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ ആഴ്‌ച്ചയാണ് വ്യക്തമാക്കിയത്. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടാല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പിള്ള വ്യക്തമാക്കിയിരുന്നു.
നല്ല വകുപ്പ് കിട്ടിയില്ലെന്ന് കരഞ്ഞ് പരാതി പറഞ്ഞപ്പോഴാണ്, മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റിനെയും കണ്ട് പാര്‍ട്ടിയുടെ പരാതി ചൂണ്ടിക്കാട്ടി ടൂറിസം ഒഴിവാക്കി വനം വകുപ്പ് ഗണേഷ് കുമാറിനെക്കൊണ്ട് ഏറ്റെടുപ്പിച്ചത്. വനം വകുപ്പില്‍ ശിപാര്‍ശയുമായി നാല് ജില്ലകളിലെ നേതാക്കള്‍ മന്ത്രിയെ കാണാനത്തെിയിരുന്നു. ഫലം അപമാനമായിരുന്നു. നേതാക്കള്‍ പറഞ്ഞ ശിപാര്‍ശകള്‍ മന്ത്രി തള്ളി. പൊതുവേദിയില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അപമാനിക്കുകയാണ്.
പാര്‍ട്ടിക്ക് ലഭിച്ച കോര്‍പറേഷന്‍- ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് മന്ത്രി നിയമിച്ചത് കോണ്‍ഗ്രസുകാരെയും വഴിപോക്കരെയുമാണ്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍ പോലും ഈ സ്ഥാനങ്ങളില്‍ ഇല്ല. ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കോതമംഗലത്തെ കോണ്‍ഗ്രസുകാരനാണ്. എം.എ. ബേബി മന്ത്രിയായിരിക്കെ ഫിലിം ഫെസ്റ്റിവലിന് തന്നെ നേരില്‍കണ്ട് ക്ഷണിച്ചു. പിന്നീട് കത്തയച്ചു. ആവശ്യത്തിന് പാസും നല്‍കി.
എന്നാല്‍, സ്വന്തം മന്ത്രി നടത്തിയ ഫിലിം ഫെസ്റ്റിവലിന് ഒരു പാസുപോലും എനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നല്‍കിയില്ല. മന്ത്രിയായ ശേഷം പാര്‍ട്ടിയുടെ ഒറ്റ യോഗത്തിലും ഗണേഷ്കുമാര്‍ പങ്കെടുത്തില്ല.
മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ ഒരൊറ്റ പാര്‍ട്ടി പ്രവര്‍ത്തകനുമില്ല. എന്നാല്‍, പത്തനാപുരത്തെ സി.പി.ഐ- സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റാഫിലുണ്ട്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിക്കാരെ തിരിച്ചറിയാന്‍ ഒരാളെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും മന്ത്രി നിരസിച്ചു. നമുക്ക് മന്ത്രിയില്ലെന്ന് കരുതുക. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ തന്നെ നേരില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



