തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളില്‍ ഒരാളായ അഡ്വ. എസ്. സുന്ദരേശന്‍ നടുറോഡില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് അദ്ധ്യാപികയോടൊപ്പം പിടിയിലായി.ആറ്റിങ്ങലിനടുത്ത് ക ല്ലമ്പലം സ്വദേശിയായ സുന്ദരേശന്‍ പിടിക്കപെ്പട്ടത് പോത്തന്‍കോടിനടുത്ത് കാരമൂട്ടിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.
പാതയോരത്ത് ആളൊഴിഞ്ഞ ഇടത്ത് കാര്‍ നിര്‍ത്തി ഇരുവരും ലൈംഗികകേളികളില്‍ ഏര്‍പെ്പടുകയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ കാറില്‍ എത്തിനോക്കിയപേ്പാള്‍ നേതാവ് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇതുവഴി വന്ന ചില യുവാക്കള്‍ ഇടപെട്ടു. അവരെയും സുന്ദരേശശന്‍ അസഭ്യം പറഞ്ഞു. എസ്.പി തന്റെ അളിയനാണെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇതോടെ നാട്ടുകാരും കൂടി. ഇരുവരും കൈയോടെ പിടിക്കപെ്പടുകയും ചെയ്തു.
ഒടുവില്‍ പൊലീസ് എത്തി ഇരുവരെയും അറസ്റ്റുചെയ്തു. മംഗലപുരം പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പൊലീസ് കേസൊതുക്കി ഇരുവരെയും വിടാന്‍ നോക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞു. മുന്‍പ് പാര്‍ട്ടിയില്‍ കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന സുന്ദരേശന്‍ പിന്നീട് പിണറായി പക്ഷത്തേയ്ക്കു ചാഞ്ഞിരുന്നു. വി.എസ് പക്ഷക്കാരായ ചിലരും സ്‌റ്റേഷനു മുന്നില്‍ കൂടി സുന്ദരേശനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.
സംഘര്‍ഷം മുറ്റിയതോടെ കഴക്കൂട്ടം, പോത്തന്‍കോട് സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി.
സ്ഥലവാസിയായ ഷംനാദ് ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിര്‍ന്നു. എന്നാല്‍ സാക്ഷി മൊഴി കൊടുക്കാന്‍ ചെന്ന ഷംനാദിനെ പൊലീസ് ഭീഷണിപെ്പടുത്തി വിട്ടു. താന്‍ പറയുന്ന മൊഴി എടുക്കാന്‍ തയ്യാറാകാതെ വെള്ള കടലാസില്‍ പേരും അഡ്രസും എഴുതി വാങ്ങി വിടുകയായിരുന്നെന്ന് ഷംനാദ് പറയുന്നു.
ആറു മണിയോടു കൂടി വൈദ്യപരിശോധനക്കായി കൊണ്ടുപോയ നേതാവിനെ സമയം വൈകിയിട്ടും സ്‌റ്റേഷനില്‍ തിരികെ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അദ്ധ്യാപികയെയും രാത്രി 9.30യോട് കൂടിയാണു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയ ആക്കിയത്.
പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സുന്ദരേശന്‍ ആറ്റിങ്ങല്‍ സബ് ജയിലിലും അദ്ധ്യാപിക അട്ടക്കുളങ്ങര സബ് ജയിലിലുമാണ്. ഏഴു ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സി.പി.എം ജില്ലാ കമ്മറ്റി അംഗമായ അഡ്വ. സുന്ദരേശന്‍ തിരുവനന്തപുരം ജില്‌ളാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയാണ്. 53 കാരിയും വിഥവയുമായ അദ്ധ്യാപിക ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.
2004ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വര്‍ക്കലയില്‍ മത്സരിച്ച അഡ്വ. സുന്ദരേശന്‍ പരാജയപ്പെട്ടിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ ലോണ്‍ തരമാക്കി കൊടുത്തതിന്റെ പ്രത്യുപകാരമാണ് കാറില്‍ നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സി.പി.എം നേതാക്കള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു.
Tags: cpm leader, sundaresan, sakunthala teacher, attingal, car sex



