തൃശൂര്‍ : തൃശൂര്‍ മാളയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്നു. മാള വലിയപറമ്പ് എടത്താക്കര വീരാന്‍കുട്ടിയുടെ ഭാര്യ സുഹറയാണ് വെട്ടേറ്റ് മരിച്ചത്. കശാപ്പുശാലയില്‍ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ച് മകള്‍ നബീന(34)യാണ് സുഹറയെ വെട്ടിക്കൊന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു കൊലപാതകം. നബീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



