തൃശൂര്‍: തൃശൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിക്കാട്ടില്‍ വീട്ടില്‍ ദേവസി (57), ഭാര്യ എല്‍സമ്മ (53), ഇവരുടെ മകന്റെ ഭാര്യ മിനി (30), മിനിയുടെ മക്കളായ അനീഷ്(8), ആല്‍വി(3) എന്നിവരാണ് മരിച്ചത്.
ദേവസിയുടെ മകന്‍ ഷിബുവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബുവിനെ വിഷം അകത്ത്ചെന്ന് അവശനിലയില്‍ പെരിങ്ങാവിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ തൂങ്ങി മരിച്ച നിലയിലും ബാക്കിയുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നു സൂചന.
പാലക്കാട് സ്വദേശികളായ കുടുംബം ഏതാനും മാസം മുമ്പാണ് മാറ്റാംപുറത്ത് വാടകക്ക് താമസത്തിന് എത്തിയത്. അയല്‍വാസികളുമായി ഇവര്‍ വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലത്രെ.
മരണകാരണം വ്യക്തമല്ളെന്ന് പൊലീസും ഇവര്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി മനസിലാക്കിയിട്ടില്ളെന്ന് അയല്‍വാസികളും പറഞ്ഞു. രാവിലെ ഒമ്പതോടെ അയല്‍വാസിയായ യുവാവാണ് ഇവരുടെ വീടിന്‍െറ വാതില്‍ തുറക്കാത്തത് ശ്രദ്ധിച്ചത്.
അന്വേഷിച്ച് ചെന്നപ്പോള്‍ അവശനിലയില്‍ പിടയുന്ന ഷിബുവിനെയാണ് ജനലിലൂടെ കണ്ടത്. മറ്റ് അയല്‍പക്കക്കാരേയും പൊലീസിനേയും അറിയിച്ചു. പൊലീസിന്‍െറ സാന്നിധ്യത്തില്‍ വീട് തുറന്ന് ഷിബുവിനെ ആശുപത്രിയിലാക്കി. ആത്മഹത്യകുറിപ്പോ മറ്റോ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.



