Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Crime ബാല പീഡനം: പാതിരിമാര്‍ക്കെതിരെ 4000 ലേറെ പരാതികള്‍

ബാല പീഡനം: പാതിരിമാര്‍ക്കെതിരെ 4000 ലേറെ പരാതികള്‍

E-mail Print PDF

റോം: പത്തുകൊല്ലത്തിനുള്ളില്‍ പാതിരിമാര്‍ കുട്ടികളെ പീഡിപ്പിച്ചതിനുള്ള നാലായിരത്തിലേറെ പരാതികളില്‍ കത്തോലിക്കാ സഭ അന്വേഷണം നടത്തിയതായി വത്തിക്കാനിലെ സീനിയര്‍ കര്‍ദ്ദിനാള്‍ ജോസഫ്‌ വില്ല്യ‍ം ലെവാദ വെളിപ്പെടുത്തി.

റോമിലെ മോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇതു സംബന്ധിച്ചു നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ക്രൂര കൃതൃങ്ങളില്‍ ഏര്‍പ്പെടുന്ന പാതിരിമാരെ പറ്റി പോലീസിനും സിവില്‍ അധികാരികള്‍ക്കും പരാതി നല്‍കാന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്‌ കടമയുണ്ടെന്ന്‌ കര്‍ദ്ദിനാള്‍ ലെവാദ ഓര്‍മ്മിപ്പിച്ചു.

ഇതിനു മുന്‍പ്‌ അയര്‍ലണ്ടിലും മറ്റു ചിലയിടങ്ങളിലും നടന്ന സംഭവങ്ങളില്‍ കുറ്റക്കാരായ പാതിരിമാരെ പറ്റി പരാതിപ്പെടാന്‍ ബിഷപ്പുമാര്‍ വൈമനസ്യം കാട്ടിയിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags:  case, priests, molestation

Share on Myspace