നെടുമങ്ങാട്: അമ്മയുടെ കാമുകനെ വീടിന് സമീപം വച്ച് മകന്‍ കുത്തിക്കൊന്നു. കാച്ചാണി കുന്നൂര്‍ശാല തലയ്‌ക്കോട്ടുകോണം വാരിയകോണത്തു വീട്ടില്‍ ശംഭു എന്നു വിളിക്കുന്ന ശ്രീകുമാര്‍(36) ആണ് മരിച്ചത്. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പി.എം.ജി ഡിവിഷനില്‍ ലൈന്‍മാനാണ്.
സംഭവത്തെക്കുറിച്ച് അരുവിക്കര പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്: ശംഭുവിന്റെ വീടിന് സമീപമാണ് കുഞ്ഞുമോള്‍ താമസിക്കുന്നത്. ഇവരുടെ കാമുകനാണ് ശംഭു. അവിവാഹിതനായ ശംഭു ഈ വീട്ടില്‍ നിത്യസന്ദര്‍ശകനാണ്. ഇത് കുഞ്ഞുമോളുടെ മക്കള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇത് സംബന്ധിച്ച് പലവട്ടം ഇവര്‍ തമ്മില്‍ വഴക്കും
നടന്നിരുന്നു.
ഇന്നലെ രാത്രി വീടിന് സമീപത്തുള്ള കുന്നൂര്‍ശാല ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഉത്സവം കഴിഞ്ഞുടന്‍ കുഞ്ഞുമോളുടെ മകന്‍ ഷിമി(26)യും ശംഭുവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ഇടപെട്ട് ഇവരെ പിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശംഭു കാമുകി കുഞ്ഞുമോളുടെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ശംഭുവിനെ തിരിച്ചു വരുന്ന വഴി ഷിമി കാണുകയും കഴുത്തിന് കുത്തുകയുമായിരുന്നു. രാത്രി 12.30 നായിരുന്നു സംഭവം. കുത്തേറ്റ് സംഭവസ്ഥലത്തു വച്ചു തന്നെ ശംഭു മരിച്ചു. പൊലീസ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തുമ്പോള്‍ മരണം സംഭവിച്ചു കഴിഞ്ഞതിനാല്‍ ഇന്ന് രാവിലെ 9 മണിക്കാണ് മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അരുവിക്കര സി. ഐ ഹണിയും നെടുമങ്ങാട് സി. ഐ സുരേഷ്‌കുമാറും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പ്രതിയായ ഷിമി ഇന്നലെ രാത്രി തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു.
മരിച്ച ശംഭുവിന്റെ പിതാവ് പരേതനായ പ്രഭാകരന്‍നായരാണ്. മാതാവ് അംബിക. പരേതനായ ഹരികുമാര്‍, മിനി, മായ എന്നിവര്‍ സഹോദരങ്ങളാണ്. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനായ പ്രഭാകരന്‍ നായര്‍ സര്‍വീസിലിരിക്കെ മരിച്ചപ്പോള്‍ ആ ജോലി മകനായ ഹരികുമാറിന് ലഭിച്ചു. പിന്നീട് ഹരികുമാര്‍ മരിച്ചപ്പോള്‍ ആ ജോലി ശ്രീകുമാര്‍ എന്ന ശംഭുവിന് ലഭിക്കുകയായിരുന്നു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



