കെയ്‌റോ: ഈജിപ്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരണം 80 ആയി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ പോര്‍ട്ട് സെയ്ദ് നഗരത്തില്‍ അല്‍ അഹ്‌ലി ക്‌ളബും അല്‍മസ്‌റി ക്‌ളബും തമ്മില്‍ നടന്ന മല്‍സരത്തിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍.
പ്രശസ്തമായ അഹ്‌ലി ക്‌ളബിനെ മസ്‌റി ക്‌ളബ് 3-1 നു പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ക്ഷുഭിതരായ ആരാധകര്‍ മൈതാനത്ത് ഇറങ്ങി അഹ്‌ലി ടീമംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരു ടീമിലെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ആക്രമണത്തെ തുടര്‍ന്ന് താരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ദൃശ്യങ്ങള്‍ ഈജിപ്തിലെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. താരങ്ങളെ രക്ഷിക്കാന്‍
ഹെലികോപ്ടറുമായി ഈജിപ്ത് സേന എത്തിയതും കാണാമായിരുന്നു.
അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അക്രമത്തിനിടെ കാണികള്‍ സ്‌റ്റേഡിയത്തിന് തീവയ്ക്കുകയും ചെയ്തു.
ഈജിപ്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നു സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇത് കളിയല്‌ള, യുദ്ധം തന്നെയായിരുന്നുവെന്ന് ആരോഗ്യമന്ത്രി ഹെഷാം ഷെയ്ഹ അഭിപ്രായപ്പെട്ടു. ഇതിനിടെ കെയ്‌റോയില്‍ നടന്ന മറ്റൊരു ഫുട്‌ബോള്‍ മത്സരം അക്രമം ഭയന്ന് നിര്‍ത്തിവച്ചു.
Saturday, May 19th
Last update:07:30:51 AM GMT
Headlines:



