Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Specials Crime നാനാവതി കമ്മിഷനു മുന്നില്‍ നരേന്ദ്രമോഡി ഹാജരാകേണ്ട

നാനാവതി കമ്മിഷനു മുന്നില്‍ നരേന്ദ്രമോഡി ഹാജരാകേണ്ട

E-mail Print PDF

അഹമ്മദാബാദ്: 2004ലെ കലാപം അന്വേഷിക്കുന്ന ജസ്റ്റിസ് നാനാവതി കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഹാജരാകേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മോഡിയെ കമ്മീഷനു മുന്നില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ജനസംഘര്‍ഷ് മഞ്ച് എന്ന സംഘടന നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

മോഡിയെയും മോഡിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരെയും വിസ്തരിക്കാന്‍ നാനാവതി കമ്മിഷനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവില്ലെന്ന് ജസ്റ്റീസുമാരായ അഖില്‍ ഖുറേഷി, സോണിയ ഗൊഖാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു നാനാവതി കമ്മിഷനാണ്. അതിനാല്‍ ഇതില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആവില്ലെന്നുമാണു ഹൈക്കോടതി വ്യക്തമാക്കിയത്. കമ്മീഷന്‌ മുമ്പാകെ ഹാജരാകാന്‍ മോഡിക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജന്‍ സംഘര്‍ഷ്‌ മഞ്ച്‌ നേരത്തേ കമ്മീഷനെ സമീപിച്ചെങ്കിലും ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ്‌ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

നരേന്ദ്രമോഡി, അന്നത്തെ ആഭ്യന്തരമന്ത്രി ഗോര്‍ധന്‍ സദാഫിയ, ആരോഗ്യമന്ത്രി അശോക്ഭട്ട് എന്നിവരുള്‍പ്പെടെ ആറുപേരെ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യണമെന്നാണ് ജനസംഘര്‍ഷ മഞ്ചിന്റെ ആവശ്യം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംഘടനയുടെ അഭിഭാഷകന്‍ അറിയിച്ചു.

Share on Myspace