Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports ലങ്കയ്ക്കു മുന്നില്‍ വീണു, ഇന്ത്യയുടെ നില പരുങ്ങലില്‍

ലങ്കയ്ക്കു മുന്നില്‍ വീണു, ഇന്ത്യയുടെ നില പരുങ്ങലില്‍

E-mail Print PDF

ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 290 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി.

66 റണ്‍സെടുത്ത വിരാട് കോഹ്‌ലി ആണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. ഇര്‍ഫാന്‍ പഠാന്‍ (47), സുരേഷ് റെയ്‌ന എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ദില്‍ഷന്‍ (51), തിരിമണെ (62) എന്നിവരുടെ ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജയവര്‍ധനെ (45), ആഞ്ജലോ മാത്യൂസ് (49*) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

 

Tags: Sri Lamka, beat, India

Share on Myspace